ദൃശ്യം 2 ഒരു മാസ്റ്റർപീസ്, മോഹൻലാലിനെ മെഗാസ്റ്റാർ എന്ന് വിളിച്ചാൽ അത് കുറഞ്ഞുപോകും, അതിനും മേലെയാണ് അദ്ദേഹം: വീണ്ടും പ്രശംസയുമായി ആർ അശ്വിൻ

56

ബുദ്ധിരാക്ഷസനായ സംവിധായകൻ ജീത്തു ജോസഫ് ഇന്ത്യൻ സിനിമയുടെ നടന വിസ്മയം മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം 2 മികച്ച ചിത്ര എന്ന അഭിപ്രായം നേടിയെടുത്ത് എല്ലാ അതിരുകളും താണ്ടി കുതിക്കുകയാണ്. ഇപ്പോൾ ഈ ചിത്രമാണ് ഇന്ത്യ മുഴുവൻ തരംഗമായി നിൽക്കുന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച് തീയ്യറ്ററുകൾ തുറന്നെങ്കിലും ആമസോൺ പ്രൈമിൽ ഒടിടിയായിട്ടാണ് ദൃശ്യം 2 റീലീസ് ചെയ്തത്. അതിന്റെ ഗുണം ലോകമെമ്പാടുമുള്ള പ്രേക്ഷകർ ാെരേ സമയം തന്നെ സിനിമ കാണാൻ പറ്റി എന്നതാണ്.

Advertisements

ഇത്യയിലും ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകളില്ലാ എല്ലാവരും ഈ സിനിമ ഏറ്റെടുക്കുക ആയിരുന്നു. ഇതുപോലെ ഇന്ത്യ മുഴുവൻ ചർച്ചാ വിഷയമായ ഒരു മലയാള ചിത്രവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഇതിലൂടെ മോഹൻലാൽ ഇന്ത്യ മുഴുവൻ നേടിയ ജനപ്രീതി വളരെ വലുതുമാണ്.

പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു കൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നോട്ടു വന്നിരിക്കുകയാണ്. ദൃശ്യം 2 ഒരു മാസ്റ്റർപീസ് ആണെന്ന് പറഞ്ഞ അശ്വിൻ പറയുന്നത് മോഹൻലാലിനെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിച്ചാൽ അദ്ദേഹത്തിന്റെ കഴിവും അഭിനയത്തികവും വെച്ച് അതും ഒരു കുറഞ്ഞ പ്രശംസ മാത്രമായി പോകുമെന്നാണ്. ഒരു വലിയ സിനിമാ പ്രേമി ആയതുകൊണ്ട് തന്നെ ദൃശ്യം ആദ്യ ഭാഗവും അതിന്റെ തമിഴ് ഹിന്ദി റീമേക്കുകളും താൻ കണ്ടിട്ടുണ്ടെന്നും അശ്വിൻ വെളിപ്പെടുത്തുന്നു.

ഒരു സിനിമയിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും പലപ്പോഴും ഒരു മികച്ച സന്ദേശമോ ലോകത്തു നടക്കുന്ന നമ്മുക്ക് അറിയാത്ത പല കാര്യങ്ങളെ കുറിച്ചുള്ള അറിവുകളോ പല വ്യക്തികളെ കുറിച്ചുള്ള അറിവുകളോ ഒരു സിനിമയിൽ നിന്ന് കിട്ടുമെന്നും അശ്വിൻ പറയുന്നു. ഇങ്ങനേയും ഇന്ത്യൻ സിനിമയിൽ ഒരു ചിത്രമൊരുക്കാൻ സാധിക്കുമെന്ന് മലയാള സിനിമ കാണിച്ചു തന്നു.

മലയാളത്തിൽ നിന്ന് വരുന്ന ചിത്രങ്ങൾ ഒരു പ്രേക്ഷകനെന്ന നിലയിൽ നമ്മുക്ക് ധൈര്യമായി കാണാമെന്നും അശ്വിൻ പറയുന്നു. വളരെ സ്വാഭാവികവും റിയലിസ്റ്റിക്കുമാണ് മലയാള സിനിമയെന്നും, ഇപ്പോൾ ദൃശ്യം 2 തന്നെയെടുത്താൽ അതിലെ മോഹൻലാലിന്റെ പ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവുമെല്ലാം വലിയ പ്രശംസയർഹിക്കുന്നതാണെന്നും അശ്വിൻ പറയുന്നു.

മീന, ചിത്രത്തിലെ മറ്റു നടീനടന്മാർ എന്നിവരും ഗംഭീരമായി ചെയ്തുവെന്നും, നമ്മുക്ക് ചുറ്റുമുള്ള ആളുകളെ സ്‌ക്രീനിൽ കാണുന്ന സ്വാഭാവികതയോടെയാണ് ചിത്രത്തിലെ കലാകാരന്മാരുടെ പ്രകടനമെന്നും അശ്വിൻ വിശദമാക്കി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് തനിക്കു ഏറെയിഷ്ടമായി എന്ന് പറഞ്ഞ അശ്വിൻ, അതിനു ശേഷം ചിത്രം നമ്മുക്ക് തരുന്ന സന്ദേശവും മനസ്സ് നിറക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെടുന്നു.

അശ്വിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു മോഹൻലാൽ ഇട്ട ട്വീറ്റും അതിനു ലാലേട്ടൻ എന്ന് വിളിച്ചു കൊണ്ട് അശ്വിൻ നൽകിയ മറുപടിയും വൈറലായി മാറിയിരുന്നു.

Advertisement