ക്ഷേത്ര ദർശനത്തിനിടെ എടുത്ത ഭക്തിസാന്ദ്രമായ ചിത്രം, ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രവും വൈറലാക്കി ആരാധകർ

106

മിമിക്രി രംഗത്ത് നിന്നും സഹ സംവിധായകനായി സിനിമയിലേക്ക് ചുവട് വെച്ച് പിന്നീട് അഭിനയരംഗത്തേക്ക് തിരിഞ്ഞ് മയാളത്തിന്റെ ജനപ്രിയ നടനായി മാറിയ താരമാണ് ദീലീപ്. സൂപ്പർ താരം എന്നതിന് പുറമേ മലയാള സിനിമയിലെ നമ്പർവൺ നിർമ്മാതാവ് കൂടിയാണ് ദിലീപ്.

നിവിൻ പോളി അടക്കമുള്ള യുവസൂപ്പർതാരങ്ങൾക്ക് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ അവസരം ഉണ്ടാക്കിയത് പോലും ദിലീപിന്റെ നിർമ്മാണ കമ്പനിയിലൂടെ ആയിരുന്നു. അതേ സമയം ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

Advertisements

അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്താണ് താരദമ്പതികൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ദിലീപിനും കാവ്യ മാധവനുമൊപ്പം മകൾ മീനാക്ഷിയും വിവാഹ ചടങ്ങുകളിൽ തിളങ്ങിയിരുന്നു.

കൂട്ടുകാരി നമിതാ പ്രമോദ് ഉൾപ്പെടെയുളളവർക്കൊപ്പം ചെയ്ത താരപുത്രിയുടെ ഡാൻസ് തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട കാവ്യയെ പിന്നീട് സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർ കണ്ടത്. കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്.

കോമഡി എന്റർടെയ്നർ സിനിമകൾ അടക്കം ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം ദിലീപിന്റെയും കാവ്യയുടെതുമായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ക്ഷേത്ര ദർശനം നടത്തുന്നതിനിടെ എടുത്തൊരു ചിത്രമാണ് താരദമ്പതികളുടെതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജനപ്രിയ നായകന്റെ ആരാധക ഗ്രൂപ്പുകളിൽ അടക്കം ചിത്രം പ്രചരിക്കുന്നുണ്ട്. ദിലീപ് ആർമി കേരള എന്ന ഇസ്റ്റാ അക്കൗണ്ടിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെച്ചത്. 2016ലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.

മഹാലക്ഷ്മി എന്നാണ് മകൾക്ക് ദിലീപും കാവ്യയും പേരിട്ടത്. കുഞ്ഞിന്റെ ആദ്യത്തെ പിറന്നാൾ താരകുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

ഉർവ്വശി നായികയായി എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓൺ എയർ ഈപ്പൻ, ഖലാസി തുടങ്ങിയവയും ദിലീപിന്റെതായി പ്രഖ്യാപിക്കപ്പെട്ട മറ്റ് ചിത്രങ്ങളാണ്.

Advertisement