Home Entertainment Celebrities

സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് മാറി, പിന്നെ ഒരു വർഷം ഞങ്ങൾ സ്വസ്ഥമായി പ്രണയിച്ചു: തുറന്നു പറഞ്ഞ് ജൂവൽ മേരി

619

മലയാളം മിസിന്ക്രീൻ അവതാരകയായി എത്തി പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ജൂവൽ മേരി. ടെലിവിഷൻ അവതാരകയാവുന്നതിന് മുൻപ് നേഴ്സ് ആയിരുന്ന ജൂവൽ മേരി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ.

ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതിൽ സംതൃപ്ത ആണെന്നും തുറന്നു പറയുകയാണ് നടിയിപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടിയുടെ വെളിപ്പെടുത്തൽ.

Advertisements

ജൂവൽ മേരിയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതിൽ വച്ച് തന്നെ ഞാൻ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളിൽ നിൽക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല.

നല്ല സെൻസുള്ള ഒരു ക്യാരക്ടറിന് വിളിച്ചാൽ അഭിനയിക്കാൻ ഞാൻ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാൻ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയിൽ തന്നെ ഞാൻ അറുപത് വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ. ഞാനും ജെൻസണും നല്ല സുഹൃത്തുകളായിരുന്നു.

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോൾ ഞാൻ ജെൻസനോട് വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു. വീട്ടുകാർക്കും സമ്മതമായിരുന്നു. പിന്നെ ഒരു വർഷം ഞങ്ങൾ സ്വസ്ഥമായി പ്രണയിച്ചു. അതു കഴിഞ്ഞ് കല്യാണം. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മ്യാരേജ് ആയിരുന്നുവെന്ന് പറയാം.

ജെൻസൻ ഇപ്പോൾ ലാലേട്ടൻ സംവിധാനം ചെയ്യുന്ന ബറോസിൽ ജിജോ സാറിന്റെ അസോസിയേറ്റായി വർക്ക് ചെയ്യുകയാണ്. ജിജോ സാറാണ് ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്. ഞാനൊരു സാധാരണ ഭാര്യയാണ്. ഞങ്ങൾ രണ്ടു പേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം മനസിലാകും.

എന്നെ വളരെയധികം സപ്പോർട്ട് ചെയ്യുന്നയാളാണ് ജെൻസൻ. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാൾ. എല്ലാവർക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെൻസൻ ഉപദേശിക്കാറുമുണ്ട്. പുറമേ കാണുമ്പോൾ ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്ക് ഇല്ലായിരുന്നു.

More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

പക്ഷേ ഇപ്പോൾ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാൻ തുടങ്ങി. ഞാൻ എന്റെ ഗേൾ ഹുഡ് പൂർത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാൻ എന്നിലെ സ്ത്രീയെ തിരിച്ചറിയാൻ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാൽ ഇന്ന് കിട്ടുന്നതിൽ ആഹ്ലാദിക്കാൻ പഠിച്ചുവെന്നും ജൂവൽ മേരി വെളിപ്പെടുത്തുന്നു.

Advertisement