Home Entertainment Celebrities

ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിതോന്നീട്ടില്ല, ചെറുപ്പം മുതൽ തടിച്ച പ്രകൃതമാണ്, ഈ ശരീരം വച്ചാണ് ഡാൻസും, കഥകളിയും, ഓട്ടൻതുള്ളലമെല്ലാം ചെയ്തത്: സ്‌നേഹ ശ്രീകുമാർ

114

മലയാളത്തിന്റെ മിനിസ്‌ക്രീനിൽ തിളങ്ങി പിന്നീട് വിവാഹിതരായി ഇപ്പോൾ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ഓട്ടൻതുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമച്വർ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

അഭിനയത്തിനോടൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ട് പോകുകയാണ് സ്‌നേഹ. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യപരമ്പരയിലെ കോകില എന്ന ഹാസ്യകഥാപാത്രത്തെ അവതരിപ്പിട്ടതോടെയാണ് സ്‌നേഹ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

മറിമായത്തിലൂടെ തന്നെയാണ് ശ്രീകുമാറും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ് നായകനായി എത്തിയ മെമ്മറീസ് എന്ന ചിത്രത്തിലെ വില്ലൻ വേഷം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതുവരെ കണ്ട ശ്രീകുമാറിനെയായിരുന്നില്ല സിനിമയിൽ കണ്ട്ത്. പിന്നീട് ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഫ്‌ലവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം.

ഇപ്പോൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഇവരുടെ വിവാഹ വാർത്ത ഉണ്ടാക്കിയ ഓളം ഇപ്പോഴും അലയടിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

ഇടയ്ക്ക് സ്നേഹയും ശ്രീകുമാറും ഒരുമിച്ച് യൂട്യൂബ് ചാനലിലും എത്താറുണ്ട്. അടുത്തിടെ സ്നേഹ പങ്കുവെച്ച ക്യു ആന്റ് എ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു ഈ സെക്ഷനിൽ ഒരാൾ ചോദിച്ചത്.

ഇതിന് സ്നേഹ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമാവുകയാണ്. ഇതൊരു വല്ലാത്ത ചോദ്യമായി പോയി. ജീവതത്തിൽ എനിക്ക് വണ്ണം കുറയ്ക്കണം, അതായത് എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാൻ ചെറുപ്പം മുതൽ തന്നെ തടിച്ച ഒരു പ്രകൃതം ആണ്.

ആ ശരീരം വച്ചിട്ടാണ് ഡാൻസ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടൻതുള്ളൽ ചെയ്തതും എല്ലാം.
എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്. ഇനിയിപ്പോ അൽപ്പം കുറഞ്ഞാൽ തന്നെ ചിലർ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ കഴിക്കുംമെന്നും താരം പറയുന്നു.

ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി ഒരുപാട് കോളും മെസെജുകളും വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ല. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും സ്നേഹ പറയുന്നു.

അതേ സമയം 2019 സിസംബറിലായിരുന്നു ഇവരുവരും വിവാഹിതരാകുന്നത്. തൃപ്പുണിത്തറയിലെ പൂർണത്രെയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. നേരത്തെ തന്നെ വിവാഹിതരാകാൻ പോകുന്ന വിവരം താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

Advertisement