Home Entertainment

കാത്തിരുന്ന സന്തോഷവാർത്ത എത്തി, 20 വർഷത്തിന് ശേഷം സംയുക്ത വർമ്മ അഭിനയരംഗത്തേക്ക്

55

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് സംയുക്ത വർമ്മ. പിന്നീട് താരം അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.

മൂന്നു വർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി 18 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത അടുത്ത വർഷവും അതേ പുരസ്‌കാരം നേടിയെടുത്തു.

Advertisements

നായികയായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു ബിജു മേനോനുമായി സംയുക്ത വർമ്മ പ്രണയത്തിലായതും വിവാഹിതയാവുകയും ചെയ്തത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതേ സമയം ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത വർമ്മ അവസാനമായി അഭിനയിച്ചത്.

വിവാഹ ശേഷം സിനിമവിട്ട സംയുക്ത അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിട്ട് 20 വർഷങ്ങളായി. അതേ സമയം നടിയുടെ മടങ്ങിവരവ് ഏവരും കാത്തിരിക്കുകയാണ്. ഒടുവിൽ ഇതാ ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സംയുക്ത വർമ്മ അഭിനയ രംഗത്ത് തിരികെ എത്തുകയാണ്. പക്ഷേ സിനിമയിലേക്കല്ലെന്ന് മാത്രം.

ഹരിതം ഫുഡ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് സംയുക്ത വർമ്മ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. പരസ്യത്തിൽ വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് നടി എത്തുന്നത്. അതേ സമയം സിനിമ വിട്ടിരുന്നു എങ്കിലും അതുട്ട തകാലത്ത് സംയുക്ത വർമ്മ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു.

താരത്തിന്റെ യോഗാ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തെത്തിയ നടിയുടെ ചിത്രവും ഏറെ വൈറൽ ആയിരുന്നു. മുടിയിൽ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. മകൻ ദക്ഷ് ധാർമ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. അമ്മയെ ചേർത്ത് പിടിച്ച ദക്ഷിന്റെ ചിത്രവും ശ്രദ്ധേയമായിരുന്നു.

Advertisement