Home Entertainment Celebrities

എന്റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ല: തുറന്നടിച്ച് ഷിബില

334

മലയാളത്തിന്റെ യുവതാരം ആസിഫലി നായകനായ സൂപ്പർഹിറ്റ് ചിത്രം കക്ഷി അമ്മിണിപ്പിളളയിലൂടെ മലയാളത്തിൽ നായികയായി തുടക്കം കുറിച്ച താരമാണ് ഷിബില ഫറ. ഈ ചിത്രത്തിന് വേണ്ടി ഷിബില ശരീരഭാരം കൂട്ടിയതും പിന്നീട് കുറച്ചതുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അതേസമയം സിനിമയിൽ എത്തുന്നതിന് മുൻപ് അവതാരകയായി ശ്രദ്ധ നേടിയിരുന്നു ഷിബില. ഇപ്പോഴിതാ അമിത ശരീര ഭാരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവർക്ക് മറുപടിയുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

തന്റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്.
സമൂഹ മാധ്യമങ്ങളിലെ ട്രോളുകളും മറ്റു തന്നെ ബാധിക്കാറില്ലെന്നും നടി പറയുന്നുു. ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കാറില്ലെന്നും ഷിബില പറയുന്നു.

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

ഒരിടയ്ക്ക് ഞാൻ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാൽ പിന്നീട് നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചു. അതേസമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ തടി കുറയ്ക്കാൻ ഞാൻ തയ്യാറാണ്. അല്ലാതെ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല എന്നും ഷിബില പറഞ്ഞു.

അതേ സമയം മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്സ് ആണ് ഷബിലയുടെ പുതിയ ചിത്രം. ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിൽ ടീച്ചറുടെ വേഷത്തിൽ നടി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയൊരു ചിത്രത്തിലും ഷിബില ഫറ എത്തുമെന്ന് അറിയുന്നു.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

Advertisement