Home Entertainment

അമ്മ വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായി പക്ഷേ മറ്റൊരു രൂപത്തിൽ ഇപ്പോഴും അമ്മ എനിക്കൊപ്പമുണ്ട്: സീരിയൽ നടൻ ദീപൻ മുരളി

65

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ദീപൻ മുരളി എന്ന താരം.
ടെലിവിഷൻ രംഗത്ത് നിറയെ ആരാധകരുള്ള താരം ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷായയാ ബിഗ് ബോസിലും മത്സരാർത്ഥിയായിഎത്തിയിരുന്നു.

ബിഗ്‌ബോസ് ഷോയിൽ എത്തിയതോടെയാണ് മലയാളികൾക്കിടയിൽ ദീപൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ദീപൻ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെച്ച് രംഗത്തെ ത്താറുണ്ട്. ദീപൻ മുരളിയുടെ വൈകാരികമായ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.

Advertisements

താരത്തിന്റെ അമ്മയുടെ ഓർമ്മ ദിനത്തിൽ എഴുതിയ ഒരു കുറിപ്പാണ് ആരാധകർ വൈറലാക്കി മാറ്റിയിരിക്കുന്നത്. ദീപൻ മുരളിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

എഴുതുന്നത് കടലാസിൽ അല്ലാത്തതു കൊണ്ട് കണ്ണു നീർ പൊടിഞ്ഞാലും കുതിരില്ല. ഓർമ്മകൾ പലപ്പോഴും നമ്മെ വേദനിപ്പിക്കും. ജൂൺ 19ന് അമ്മ വിട്ടു പോയിട്ട് നാലു വർഷം ആകുന്നു. അമ്മ എന്ന ശക്തിയാണ് എനിക്കെല്ലാം. എഴുതുന്നത് കടലാസിൽ അല്ലാത്തതു കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല.

ഓർമ്മകൾ പലപ്പോഴും നമ്മളെ വേദനിപ്പിക്കും എങ്കിലും നമുക്ക് കൂട്ടായി ആ ഓർമ്മകൾ മാത്രമേ കാണൂ എന്നായിരുന്നു ദീപൻ കുറിച്ചത്. നിരവധി ആരാധകരാണ് ഈ കുറിപ്പു ഷെയർ ചെയ്യുന്നത്. താരത്തിന്റെ വേദനയും സ്‌നേഹവും എല്ലാം ഈ കുറിപ്പിൽ കാണാം എന്ന് ആരാധകർ പറയുന്നു.

അതേ സമയം താരത്തിന് മകൾ ജനിച്ചപ്പോൾ അമ്മയുടെ സാന്നിധ്യം പെൺ കുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി എന്നായിരുന്നു ദീപൻ പറഞ്ഞത്.

Advertisement