Home Entertainment Celebrities

ഒൻപത് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്ന് സ്വാസിക

27411

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരതത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര റോളുകളാണ് ലഭിച്ചത്.
ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്.

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

Advertisements

റഹ്മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

അതേ സമയം സ്വാസികയുടെ വിവാഹ കാര്യങ്ങൾ എന്നും ഒരു ചർച്ചയായിരുന്നു. എന്നാൽ ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നടിയുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വാസിക ഇപ്പോൾ. നടിയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തയത്.

വിവാഹം എന്നാണ് എന്ന അനുവിന്റെ ചോദ്യത്തിന് വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണെന്ന് സ്വാസിക പറയുന്നു.

നിങ്ങളെ എല്ലവരെയും വിളിക്കണ്ടേ, അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു സാധിക്കാത്തത് കൊണ്ട് ഇപ്പോഴത്തെ നമ്മുടെ ഈ അവസ്ഥയൊക്കെ മാറി എല്ലാവർക്കും ഒത്തുകൂടാൻ ഒക്കുന്ന സമയത്ത് നടത്തീം എന്നാണ് കരുതിയിരുന്നത്. എങ്കിലും മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് സ്വാസിക പറയുന്നു.

Also Read
മോഹൻലാൽ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും, മമ്മൂട്ടി ആ കഥാപാത്രമായി മാറും: സൂപ്പർ രചയിതാവിന്റെ വാക്കുകൾ

പ്രണയ വിവാഹമാണോ എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക ഉത്തരം നൽകി. എന്നാൽ കാമുകന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല. അതേ സമയം ഇതിനു മുമ്പ് നടൻ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന രീതിയിൽ താരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.

അതിന് ശേഷം എന്റെ പുരുഷൻ എന്ന ടാഗ് ലൈനിലൂടെ എഴുത്തുകാരനും നടനുമായ ബദ്രിനാഥിന് ഒപ്പമുള്ള ഒരു ചിത്രം സ്വാസിക ഷെയർ ചെയ്തിരുന്നു. അപ്പോൾ നിരവധി താരങ്ങളും ആരാധകരും ബദ്രി കാമുകനാണെന്ന തരത്തിൽ താരം വിവാഹിതവുകണെന്ന വിശ്വാസത്തില് സ്വാസികയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു.

എന്നാൽ അതും സ്വാസിക നിഷേധിച്ചിരുന്നു. ഒരു വാർത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണൽ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാർത്തകൾ വന്നത്. സത്യത്തിൽ അങ്ങനെയൊന്നും ഇല്ല. അത്തരമൊരു തീരുമാനം ഇനിയും നമ്മൾ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങൾ ഫിക്‌സ് ചെയ്തിട്ടുമില്ല.

ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വർഷങ്ങൾക്ക് മുൻപേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും ഞങ്ങൾ ഒരുമിക്കുകയാണിപ്പോൾ. നിലവിൽ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്.

ഈ പത്ത് വർഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കിൽ ചില സുഹൃത്ത് ബന്ധം ഒരു നോർമൽ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷൻ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നൽകുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടപ്പോൾ അങ്ങനെ എഴുതിയത്.

Also Read
കുട്ടിയുടുപ്പുകൾ ഇടാൻ ഒരു മടിയുമില്ല, അത് അത്ര മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഇനിയ

ആ ക്യാപ്ഷൻ കൊണ്ട് ഞാൻ ഉദ്ദേശിച്ചത് അതാണ്. പിന്നെ കുറെ വർഷങ്ങൾക്ക് മുൻപേ ഉള്ള അഭിമുഖം എടുത്തു നോക്കിയാലും നിങ്ങൾക്ക് അറിയാം പ്രണയത്തെ കുറിച്ചു ചോദിക്കുമ്പോൾ എന്താണ് പറയുന്നതെന്ന്. സത്യത്തിൽ എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്, പ്രണയം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കയ്യാലപുറത്തിരിക്കുന്ന തേങ്ങാ മാതിരി ആണെന്നും ആയിരുന്നു താരം അന്ന് വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ വീണ്ടും നടി തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുമ്പോൾ ആരാധകർ വീണ്ടും ബദ്രിനാഥിലേക്ക് ആണ് വന്നെത്തുന്നത്. നിങ്ങൾ തമ്മിൽ നല്ല ചർച്ചയാണെന്നും ചിലർ അവകാശപ്പെടുന്നു. എന്നാൽ സ്വാസിക ഇതുവരെ തനറെ കാമുകനെ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് നിരാശയിലാണ് താരത്തിന്റെ ആരാധകർ.

അതേ സമയം ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക് ഉള്ളത്. താരരാജാവ് മോഹൻലാലിന് ഒപ്പം ആറാട്ട്, ജനപ്രിയ നായകൻ ദിലീപിന് ഒപ്പം കേശു ഈ വീടിന്റെ നാഥൻ, കുടുക്ക് 2025, എന്നീ സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

ഇത് കൂടാതെ ടെലിവിഷനിൽ അവതാരകയായും സ്റ്റാർ മാജിക്കിൽ സ്ഥിര സാന്നിദ്ധ്യമായും നിറഞ്ഞ് നിൽക്കുകയാണ് സ്വാസിക. സീത എന്ന സീരിയലിലെ പ്രകടനവും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയും ഒക്കെയാണ് സ്വാസികയ്ക്ക് കൂടുതൽ പ്രേക്ഷകർ തിരിച്ചറിയാൻ കാരണമായത്.

Advertisement