Home Entertainment

സോണി 12 മാസം കഴിഞ്ഞിട്ടും എന്താണ് പ്രസവിക്കാത്തത്; മൗനരാഗം സീരിയലിനെ തേച്ചൊട്ടിച്ച് പ്രേക്ഷകർ

82

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയൽ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ൽ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

കല്യാണിയുടെ ജീവിതത്തിൽ കിരൺ എന്ന ചെറുപ്പക്കാരൻ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. അതേ സമയം മൗനരാഗത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരനിൽ നിന്ന് കല്യാണിക്ക് കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകളാണ് പുതിയ വീഡിയോയിൽ കാണിക്കുന്നത്.

Advertisements

സഹോദരൻ വിക്രം ഒറ്റപ്പെടുത്തുമ്പോഴും കല്യാണിക്കൊപ്പം താങ്ങായി സഹോദരന്റെ ഭാര്യ സോണി കൂടെനിൽക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ കല്യാണിക്ക് സംസാരിക്കാനുള്ള ഒരു നാവ് ആയി മാറുകയാണ് സോണി. സംഭവ ബഹുലമായി മൗനരാഗം മുന്നോട്ട് പോകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സോണിയുടെ ഗർഭത്തെ കുറിച്ചാണ്.

Also Read:
സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന കിഷോർ പീതാംബരന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവർ ആകേണ്ടി വന്നു, താരത്തിന്റെ വേദനിപ്പിക്കുന്ന ജീവിത കഥ

സോണി ഇതുവരെ പ്രസവിക്കാത്തതിനെ കുറിച്ചാണ് പ്രേക്ഷകരുടെ ചർച്ച. സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിന് 5 മാസം ആയതേയുള്ള സത്യത്തിൽ ആ കുഞ്ഞിന് 1 വയസ്സായില്ലെ, എന്റെ ഒരു സംശയം.

വിവാഹത്തിന് മുമ്പു തന്നെ സോണി ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ അവളുടെ പിറന്നാളും കഴിഞ്ഞു. 12 മാസം കഴിഞ്ഞിട്ടും ഇവളെന്താ പ്രസവിക്കാത്തത്, സോണി ചേച്ചി ഈ നൂറ്റാണ്ടിൽ എങ്ങും പ്രസവിക്കില്ലെ? തുടങ്ങിയ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

അതുപോലെ തന്നെ കല്യാണിയെ പിന്തുണച്ചും വിക്രമിനെ വിമർശിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്. ഈ പ്രകാശനും വിക്രമും പറയുന്ന ചീത്ത മുഴുവൻ കല്യാണി കേൾക്കേണ്ട കാര്യമെന്താ. ഇത് നല്ല ഓവർ ആവുന്നുണ്ട്, വിക്രമും കല്യാണിയും പിണക്കം മറക്കണം.

Also Read:
ഈ വർഷം തന്നെ മൃദുല വിജയ് ഗർഭിണി ആകുമെന്ന് പ്രവചനം, തലയിൽ കൈവച്ച് യുവ കൃഷ്ണ, ഏറ്റെ ടുത്ത് ആരാധകർ

എപ്പോഴും കുറ്റവാക്കുകളും, പരാതികളും കേട്ടുകൊണ്ടിരിക്കാൻ ആണല്ലോ പാവം കല്യാണിയുടെ വിധി കല്യാണി കുറച്ചൂടെ ബോൾഡ് ആവാനുണ്ട്, കഥയുടെ പോക്ക് അത്ര പന്തിയില്ലല്ലോഇങ്ങനെ പോയാൽ ഉള്ള റേറ്റിങ്ങും പോയിക്കിട്ടുംപക്ഷെ ഇതിലെ വില്ലന്മാരുടെ ആക്ടിങ് ഒരു രക്ഷയുമില്ല, സഹോദര സ്‌നേഹം ഇല്ലാത്ത ഒരുത്തൻ എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഏതായാലും ഈ കമന്റുകളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement