Home Entertainment

മൂന്നു കൊല്ലത്തോളം ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം നിലം തൊടാതെ പൊട്ടി, പക്ഷേ ജാതകം തെളിഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സംവൃതാ സുനിൽ

105

മലയാള സിനിമയിലേക്ക് ശാലീന സുന്ദരിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് സംവൃത സുനിൽ. 2004ൽ ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിലൂടെയാണ് സംവൃത ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും ആദ്യകാലത്തിലേത് പോലെ തന്നെ ശാലീന സുന്ദരിയായി തുടരുകയാണ് സംവൃത സുനിൽ.

രിസകന് ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ട് അത്ര സജീവമല്ല നടി. എങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സമ്മതിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്.

Advertisements

സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്. എന്നാൽ അഭിനയിച്ചു തുടങ്ങിയ മൂന്ന് വർഷം കഴിഞ്ഞിട്ടും തനിക്ക് അത്ര നല്ല സമയമല്ലായിരുന്നു എന്ന് പറയുന്ന സംവൃതയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

Also Read:
അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ

താൻ അഭിനയം തുടങ്ങി മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിലെ തന്റെ ജാതകം തെളിഞ്ഞതെന്നും അതിനു കാരണമായത് മലയാളത്തിലെ മൂന്ന് സിനിമകൾ ആണെന്നും ഒരു അഭിമുഖത്തിൽ സംവൃത വ്യക്തമാക്കുന്നു.താൻ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിർഭാഗ്യവതിയായ നായികയാണ് താൻ എന്ന പേര് വീഴുന്നതിന് മുൻപേ 2007 എന്ന വർഷമാണ് എന്നെ രക്ഷിച്ചത്.

ആ കൊല്ലം താൻ അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്‌സ് ഓഫീസിൽ വലിയ വിജയമായത്. മോഹൻലാലിനൊപ്പം അഭിനയിച്ച ഹലോ, ശ്രീനിവാസന്റെ അറബിക്കഥ, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ ഹിറ്റ് നായിക എന്ന പേര് സമ്മാനിച്ചു.

Also Read:
വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

ഈ സിനിമകൾക്ക് ശേഷം പത്ത് വർഷം കൊണ്ട് തന്നെ താൻ അമ്പതോളം സിനിമകളിൽ അഭിനയിച്ചുവെന്നാണ് സംവൃത പറയുന്നത്. നോട്ടം എന്ന സിനിമയിലെ പച്ച പനംതത്തേ എന്ന ഗാനത്തിലൂടെ ജനപ്രീതി ലഭിച്ചെങ്കിലും ഒരു ഹിറ്റ് സിനിമയിൽ അഭിനയിക്കാൻ കഴിയാതിരുന്നത് തന്റെ കരിയറിന്റെ തുടക്കം വലിയ പ്രതിസന്ധിയായി മാറിയിരുന്നു എന്നും സംവൃത പറയുന്നു.

വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് പോയ സംവൃത സുനിൽ ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇടക്കാലത്ത് മലയാളത്തിലേക്ക് നായികയായി തിരിച്ച് വന്നെങ്കിലും സിനിമയിൽ അത്ര സജീവമല്ല. കഴിഞ്ഞ വർഷം രണ്ടാമതൊരു മകൻ കൂടി ജനിച്ചതോടെ നിലവിൽ കുടുംബിനിയായി രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ് നടി. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിൽ ബിജു മേനോനന്റെ നായിക ആയിട്ടായിരുന്നു സംവൃതയുടെ തിരിച്ചു വരവ്.

Advertisement