ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് സുബി സുരേഷ്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് സുബി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കുരുന്നുകൾക്കൊപ്പമുള്ള കുട്ടിപ്പട്ടാളമെന്ന പരിപാടിയുടെ വീഡിയോ യൂട്യൂബിൽ ഇപ്പോഴും ഹിറ്റാണ്.
Also read
കോമഡി പരിപാടികളുമായും സജീവമാണ് താരം. ഫേസ്ബുക്കിൽ സജീവമായ സുബി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വിമർശനത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്ന സുബി വീണ്ടും തനിക്കെതിരെ മോശം കമന്റ് നൽകിയ ആൾക്കെതിരെ നടത്തിയ പ്രതികരണം ആണ് ഇപ്പോൾ വൈറലാകുന്നത്.

‘ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരൻ. ആ രീതിയിൽ തന്നെ (വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാൻ കൊടുത്തപ്പോൾ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി.
Also Read
ഈ സഹോയുടെ നമ്പർ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB ചൊറിയാം.. പക്ഷേ മാന്തരുത്’, എന്ന ക്യാപ്ഷനിലൂടെയാണ് തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് സുബി രംഗത്ത് എത്തിയത്.

വീട്ടിൽ എന്തിട്ട് നടന്നാലും ഞങ്ങൾക്ക് മുന്നിൽ( ഫേസ്ബുക്കിൽ) വരുമ്പോൾ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു ഒരാളുടെ കമന്റ്. അയൽക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂയെന്നും കമന്റിലുണ്ടായിരുന്നു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീയെന്നായിരുന്നു ആണ് സുബി സുരേഷ് നൽകിയ മറുപടി.

            








