എന്നെ ഒന്നിനും കൊള്ളില്ലെന്നാണ് അവർ പറഞ്ഞത്, അന്നേ ഞാൻ കാര്യം ഉറപ്പിച്ചിരുന്നു, വെളിപ്പെടുത്തലുമായി പേളി മാണി

54

മലയാളി മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് അവതാരക, അഭിനേത്രി, ഗായിക എന്നീ നിലകളിൽ ഏറെ പ്രിയങ്കരിയായ താരസുന്ദരിയാണ് പേളി മാണി. ബിഗ് ബോസ് മുൻ മൽസരാർത്ഥി കൂടിയായ പേളി മാണിക്ക് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിൽ അവതാരകയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ബിഗ് ബോസിലേയ്ക്ക് പേളി മാണി പോകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പേളി മാണിക്ക് ലഭിച്ചിരുന്നത്. സാബു മോൻ അബ്ദുസമദ് (തരകിട സാബു) വിജിയായ ഷോയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളിമാണി.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായിയുന്ന പേളി മാണി ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം പേളി കൂടുതൽ ആക്ടിവാവുകയായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾക്കൊപ്പം രസകരമായ കണ്ടന്റുകളുമായി താരം എത്തിയിരുന്നു.

Also Read
മാലിക്കിലെ ഫഹദിന്റെ മേക്കോവറിനായി ഉപയോഗിച്ചത് ഫാസിലിന്റെ ഉപ്പയുടെ റഫറൻസ്, അലി ഇക്കയുടെ കിടുലുക്ക് വന്നത് ഇങ്ങനെ

നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.8 മില്യൺ ഫോളോവേഴ്‌സുണ്ട്. മികച്ച കമന്റുകളാണ് പേളിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. എസ്എസ്എൽസി പരീക്ഷഫലം വന്നതിന് പിന്നാലെ പേളി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.

താൻ എസ് എസ്എൽസി പരീക്ഷയ്ക്ക് ജസ്റ്റ് പാസ് ആയ വ്യക്തിയായിരുന്നു എന്നാണ് പേളി പറയുന്നത്. തനിക്ക് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും പേളി പേസ്റ്റിൽ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നതായി കേട്ടു എല്ലാവർക്കും അഭിനന്ദനം. മികച്ച മാർക്ക് വാങ്ങി ജയിച്ച നിങ്ങൾ അടിപൊളിയാണ്. നിങ്ങളുടെ കഠിനശ്രമത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നു. എന്നാൽ തങ്ങൾക്ക് കിട്ടിയ ഗ്രേയിഡുകളിൽ സന്തുഷ്ടരല്ലാത്തവരോട് ഞാനും പഠിക്കുമ്പോൾ നിങ്ങളെ പോലെയായിരുന്നു.

ജസ്റ്റ് പാസായ വ്യക്തി അന്ന് ചിലർ പറഞ്ഞു. ഞാൻ ഒന്നിനും കൊള്ളില്ലെന്ന് എന്നാൽ അന്ന് അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. തനിക്ക് മികച്ചത് എന്താണെന്ന് സ്വയം കണ്ടെത്താൻ പോകുന്നു എന്ന് മനസ്സിൽ പറഞ്ഞ് ഉറപ്പിച്ചു. അന്നും ഞാൻ എന്റെ ഹൃദയം പറഞ്ഞത് പിന്തുടരുന്നു.

Also Read
തുടക്കത്തിൽ മിന്നുന്ന വേഷങ്ങൾ ചെയ്തിട്ടും നല്ല അവസരങ്ങൾ നൽകിയില്ല, എപ്പോഴും നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി, നടൻ സുധീഷിന്റെ ജീവിത കഥ ഇങ്ങനെ

എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു അതിനാൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നിങ്ങൾ നിങ്ങളുടെ തന്നെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക. നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും അത് ആ നിമിഷത്തിൽ സ്വയം ഓർമിച്ചെടുക്കുകയും ചെയ്യുക.

നിങ്ങൾക്ക് ലഭിച്ച മാർക്കിൽ ലജ്ജിക്കരുത് പകരം അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് സുനാമി പോലെ തോന്നുന്ന കാര്യങ്ങൾ നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കൂ സ്‌നേഹപൂർവ്വം പേളി എന്നായിരുന്നു പേളി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇതിനോടകം തന്നെ പേളിയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പേളിയുടെ കുറിപ്പ് ചിലർ സന്തോഷത്തോടെ സ്വീകരിക്കുമ്‌ബോൾ മറ്റ് ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്.

Advertisement