മമ്മൂട്ടിയും മോഹൻലാലും ഉള്ളപ്പോൾ എന്തിനാണ് ജയറാം, ജയറാം കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

53

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി സൂപ്പർതാരമായി മാറിയ നടനാണ് ജയറാം. മലയാളത്തിൽ ക്ലാസ്സിക് ഡയറക്ടർ പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ അരങ്ങേറിയ ജയറാം പിന്നീട് താര
രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അരങ്ങ് വാഴുന്ന അതേസമയത്ത തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്തിരുന്നു.

ഒന്നിന് പുറമേ ഒന്നായി സൂപ്പർഹിറ്റുകൾ ആയിരുന്നു ജയറാം അക്കാലത്ത് സമ്മാനിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തന്റെ സാന്നിധ്യം അറിയിക്കാൻ ജയറാമിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങൾ വീണ്ടും വൈറലാകുന്നത്.

Advertisements

മനോരമ ചാനലിന് ജയറാം നൽകിയ അഭിമുഖത്തിലെ ഭാഗമാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലും മമ്മൂട്ടിയും ഉള്ളപ്പോൾ എന്തിനാണ് ജയറാമെന്ന ചോദ്യത്തിന് വളരെ രസകരമായി ജയറാം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

Also Read
മാലിക്കിലെ ഫഹദിന്റെ മേക്കോവറിനായി ഉപയോഗിച്ചത് ഫാസിലിന്റെ ഉപ്പയുടെ റഫറൻസ്, അലി ഇക്കയുടെ കിടുലുക്ക് വന്നത് ഇങ്ങനെ

മോഹൻലാലും മമ്മൂട്ടിയും ഉള്ളപ്പോൾ എന്തിനാണ് ജയറാം? എന്നാണ് അവതാരകൻ ചോദിക്കുന്നത്. ഇതിന് ജയറാം നൽകുന്ന മറുപടി ഇങ്ങനെ:

എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാൽ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂർ ഇപ്പോഴും സ്റ്റേജിൽ നിന്നും മിമിക്രി പെർഫോം ചെയ്യും. ഇവർ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാൻ പറ്റില്ല.

രണ്ടരമണിക്കൂർ ഞാൻ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവർക്ക് രണ്ടു പേർക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങൾ ഞാൻ ചെയ്യും. പക്ഷെ ഇവർക്ക് രണ്ടു പേർക്കും എന്നേക്കാൾ കൂടുതൽ ഉണ്ടെന്ന് കരുതുന്ന ഗുണം, രണ്ട് പേർക്കും എന്നേക്കാൾ നന്നായി അഭിനയിക്കാൻ അറിയാം എന്നതാണ് എന്നായിരുന്നു ജയറാമിന്റെ മറുപടി.

Also Read
തുടക്കത്തിൽ മിന്നുന്ന വേഷങ്ങൾ ചെയ്തിട്ടും നല്ല അവസരങ്ങൾ നൽകിയില്ല, എപ്പോഴും നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി, നടൻ സുധീഷിന്റെ ജീവിത കഥ ഇങ്ങനെ

മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞു നിൽക്കുന്ന കാലഘട്ടത്തിലേക്ക് ഞാൻ വന്നു കയറി പെട്ടല്ലോ എന്ന് എപ്പോഴെങ്കിലു തോന്നിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ല എനിക്കതൊരു അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളത്.

നമ്മൾ തന്നെ സ്‌ക്രീനിൽ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹൻലാലും നിൽക്കുന്ന കാലത്ത്, അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്നും ഒരു ക്രെഡിറ്റ് ആയിട്ട് പറയാൻ സാധിക്കുന്ന കാര്യമാണ് എന്നായിരുന്നു ജയറാം നൽകിയ മറുപടി.

Advertisement