ആരോടും എനിക്ക് മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരും: തുറന്നു പറഞ്ഞ് നമിതാ പ്രമോദ്

81

തേന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് മലയാളി താരമായ നമിതാ പ്രമോദ്. മലയാളത്തിന് പിന്നാലെ നിരവധി മറ്റ് തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെയാകെ പ്രിങ്കരിയായി നമിത മാറ്. മിനിസ്‌ക്രീനിൽ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലെത്തിയത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Advertisements

Also Read
മാലിക്കിലെ ഫഹദിന്റെ മേക്കോവറിനായി ഉപയോഗിച്ചത് ഫാസിലിന്റെ ഉപ്പയുടെ റഫറൻസ്, അലി ഇക്കയുടെ കിടുലുക്ക് വന്നത് ഇങ്ങനെ

മലയാളത്തിലെ ഹിറ്റ് മേക്കറായരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയിൽ തുടക്കം കുറിച്ചത്. നിവിൻപോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്.

പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തിടങ്ങിയ സിനിമകളിലും ഓർമ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ ഇതാഒരു അഭിമുഖത്തിൽ നിമിത പ്രമോദ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ സിനിമ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ് നമിത പറയുന്നത്.

Also Read
തുടക്കത്തിൽ മിന്നുന്ന വേഷങ്ങൾ ചെയ്തിട്ടും നല്ല അവസരങ്ങൾ നൽകിയില്ല, എപ്പോഴും നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി, നടൻ സുധീഷിന്റെ ജീവിത കഥ ഇങ്ങനെ

നമിത പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ:

ഇത്രയുംവർഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. ആദ്യ ചിത്രമായ പുതിയ തീരങ്ങൾ നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒരു സാധാരണ നായികാ വേഷങ്ങൾ ആയിരുന്നു.

അതിൽ നിന്നും ഒരു മാറ്റമുണ്ടായത് മാർഗ്ഗം കളി എന്ന ചിത്രമായിരുന്നു. അതിലെ ഊർമിള എന്ന കഥാപാത്രം വളരെ നന്നായി എന്ന് പറഞ്ഞ് ധാരാളം പേർ തന്നെ വിളിച്ചു. എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടില്ല.

നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ.

Also Read
തുടക്കത്തിൽ മിന്നുന്ന വേഷങ്ങൾ ചെയ്തിട്ടും നല്ല അവസരങ്ങൾ നൽകിയില്ല, എപ്പോഴും നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി, നടൻ സുധീഷിന്റെ ജീവിത കഥ ഇങ്ങനെ

കുറച്ചുനാൾ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും. എപ്പോഴും അങ്ങനയാണ്. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണെന്നും നമിത പറയുന്നു.

Advertisement