കേരള പോലീസിന് വേണ്ടി പോലീസ് ഓഫീസറായി പൃഥ്വിരാജ്

25

സൈബർ ചതിക്കുഴികൾക്ക് എതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള പോലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിൽ ഭാഗമായി പൃഥ്വിരാജ്. ട്രാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് താരം എത്തുന്നത്.

Also read

Advertisements

ആ വ്യക്തി എപ്പോഴും ദിലീപ് – മഞ്ജു കേസ് ഒക്കെ അതിലേയ്ക്ക് വലിച്ചിടും ; എന്റേത് പൊരുതി നേടിയ ഡിവോഴ്‌സാണെന്ന് സാധിക

എന്നാൽ ചിത്രത്തിൽ പൃഥ്വിരാജിന്റെ ശബ്ദം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസാദ് പരപ്പുറത്തിന്റെയും ശരത് കോവിലകത്തിന്റെയും തിരക്കഥയിൽ അരുൺ വിശ്വൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ശബ്ദത്തിലാണ് സിനിമ പുരോഗമിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൺ വെടിയേറ്റ് മരിക്കുന്നു. അക്കാര്യം പൃഥ്വിരാജ് ഫോൺ കോളിലൂടെ അറിയുന്നതും കാരണം അന്വേഷണത്തിലൂടെ കണ്ടെത്തുന്നതുമാണ് സിനിമയിൽ ഉള്ളത്.

Also read

ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല… പക്ഷേ… ; ശ്രദ്ധ നേടി മീനാക്ഷി ദിലീപിന്റെ പോസ്റ്റ്

കേരള പൊലീസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലും ഹ്രസ്വചിത്രം പങ്കുവെച്ചിട്ടുണ്ട്.

Advertisement