ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല… പക്ഷേ… ; ശ്രദ്ധ നേടി മീനാക്ഷി ദിലീപിന്റെ പോസ്റ്റ്

50

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയിലൊന്നും എത്താതെ തന്നെ മീനാക്ഷിക്ക് വലിയ ആരാധകവൃന്ദമാണ്
സോഷ്യൽമീഡിയയിൽ ഉള്ളത്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന്ന തന്നെ വൈറലാകാറുണ്ട്.

Also read

Advertisements

രാജ് കുന്ദ്ര നിരപരാധിയാണെന്ന് രാഖി സാവന്ദ്, ഇത് കരുതിക്കൂട്ടിയുള്ള അറ്റാക്കാണെന്ന് താരം ; രാഖിയുടെ പ്രസ്താവന ഇങ്ങനെ!

മീനാക്ഷിക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഒന്നര ലക്ഷത്തിനു അടുത്തുള്ള ഫോളോവേഴ്സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്. ഒട്ടറെ ഫാൻസ് പേജുകളും മീനാക്ഷിയുടെ പേരിലായി ഉണ്ട്.

നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നൃത്തവിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല… പക്ഷേ…’ എന്നാണ് നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.

നമിത പ്രമോദിനെപ്പോലെ തന്നെ മീനാക്ഷിയുടെ അടുത്തസുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷയുടെ മകൾ ആയിഷ. ആയിഷയുടെ വിവാഹസൽക്കാരത്തിന് നമിതയും മീനാക്ഷിയും ചേർന്നവതരിപ്പിച്ച നൃത്തവിഡിയോ വൈറലായിരുന്നു.

Also read

ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷിയുടെ വൈറൽ ചിത്രത്തിന് വിമർശനവുമായി ശ്രീരാജ്!

കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ പുതിയ ഒരു ചിത്രം വൈറലായി മാറിയത്. കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. പുതിയ ചിത്രം എത്തിയതിന് പിന്നാലെ താര പുത്രിക്കൊപ്പം നിൽക്കുന്നയാൾ ആരാണ് എന്ന ചോദ്യവുമായി സോഷ്യൽമീഡിയ എത്തിയിരുന്നു.

പിന്നാലെ സോഷ്യൽ മീഡിയ തന്നെ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ആളെ കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉള്ളത് നാദിർഷായുടെ അനുജന്റെ മകൻ ആണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

താരപുത്രിയുടെ പിറന്നാൾ ദിലീപും ഭാര്യ കാവ്യാമാധവനും സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

 

Advertisement