രാജ് കുന്ദ്ര നിരപരാധിയാണെന്ന് രാഖി സാവന്ദ്, ഇത് കരുതിക്കൂട്ടിയുള്ള അറ്റാക്കാണെന്ന് താരം ; രാഖിയുടെ പ്രസ്താവന ഇങ്ങനെ!

29

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും മുംബൈ വ്യവസായിയും ആയ രാജ് കുന്ദ്ര അറസ്റ്റിലായത് കഴിഞ്ഞദിവസമാണ്. അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതും.

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം മുതൽ നടക്കുന്ന അറസ്റ്റുകളുടെ തുടർച്ചയായാണ് ഈ അറസ്റ്റും ഉണ്ടായിരിക്കുന്നത്. ഇതോടെ നിരവധി അഭിപ്രായങ്ങൾ ആണ് കുന്ദ്രക്കെതിരെ ഉയർന്നത്. ഇപ്പോഴിതാ ബിഗ് ബോസ് താരവും നടിയുമായ രാഖി സാവന്ത് നടത്തിയ പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്.

Advertisements

ശില്പയ്ക്കും കുന്ദ്രയ്ക്കും പൂർണ്ണ പിന്തുണയാണ് രാഖി നൽകുന്നത്. കരുതിക്കൂട്ടിയുള്ള ഒരു അറ്റാക്കാണ് കുന്ദ്രയ്ക്ക് എതിരെ നടന്നിരിക്കുന്നത് എന്നാണ് രാഖി പറയുന്നത്. കുന്ദ്ര വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും, അദ്ദേഹത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും രാഖി പറയുന്നു.

Also read

ജീവിതത്തിൽ ഒരിക്കൽകൂടെ അതെല്ലാം ആസ്വദിക്കാൻ കഴിഞ്ഞു ; ഈ കല്ല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭർത്താവിനെ സഹിക്കേണ്ടി വരില്ലെന്നതാണ് : നടി മീര നായർ

ശിൽപയ്ക്ക് ഇതിലൂടെ കടന്നുപോകാൻ സാധിക്കുകയില്ല. ചില പ്രോജക്ടുകൾ ചെയ്ത സമയം ശിൽപ ഷെട്ടി തന്നെ സഹായിച്ചതിനെക്കുറിച്ചും രാഖി മാധ്യമങ്ങളോട് പറഞ്ഞു.

ലണ്ടനിൽ ജെഎൽ എന്ന കമ്പനിയാണ് രാജ് കുന്ദ്ര നടത്തിയിരുന്നത്. അശ്ലീലച്ചിത്രം നിർമിക്കുകയും ഹോട്ട് ഷോട്ട് ഉൾപ്പെടെയുള്ള ചില ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Also read

സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ച് വന്നു ; എല്ലാം ഒരു യോഗമാണെന്ന് ജീവിതനൗക യിലെ സുമിത്ര

ഇതുമായി ബന്ധപ്പെട്ട് മുംബൈ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട്, യാസ്മിൻ റോവാ ഖാൻ ഉൾപ്പെടെ ഏഴോളം പേരെ പോലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതോടെയാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

മഡ് ഐലൻറ് എന്ന മലാഡിലുള്ളൊരു ബംഗ്ലാവിലായിരുന്നു ചിത്രീകരണം നടത്തിയിരുന്നത്. ആപ്പുകൾക്ക് രണ്ടായിരം രൂപയായിരുന്നു ആളുകളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ നിരക്കായി ഈടാക്കിയിരുന്നത്. എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

 

 

Advertisement