Home Entertainment Celebrities

ജീവിതത്തിൽ ഒരിക്കൽകൂടെ അതെല്ലാം ആസ്വദിക്കാൻ കഴിഞ്ഞു ; ഈ കല്ല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭർത്താവിനെ സഹിക്കേണ്ടി വരില്ലെന്നതാണ് : നടി മീര നായർ

96

കെങ്കേമമായ ഹൽദി ചടങ്ങും, പ്രയാഗ മാർട്ടിൻ എത്തിയ കല്യാണവും ഒക്കെയായി മലയാളം ടെലിവിഷനിൽ ഒരു ചരിത്രം തന്നെയായിരുന്നു മനംപോലെ മംഗല്യം സീരിയലിലെ അരവിന്ദ് രാജയുടെയും മീരയുടെയും കല്യാണം. ആരാധകരെപ്പോലെ തന്നെ താരങ്ങൾക്കും ഒരു പുതിയ അനുഭവം തന്നെയായിരുന്നു ഈ സ്‌പെഷ്യൽ എപ്പിസോഡുകൾ. തന്റെ അടിപൊളി ഓൺ സ്‌ക്രീൻ കല്യാണത്തിന്റെ ത്രില്ലിലാണ് നടി മീര നായർ. ഈയിടെ ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മണവാട്ടിയായതിന്റെ സന്തോഷം മീര പങ്കുവെച്ചത്.

Also read

Advertisements

ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല… പക്ഷേ… ; ശ്രദ്ധ നേടി മീനാക്ഷി ദിലീപിന്റെ പോസ്റ്റ്

‘ഒരു നവവധുവിന്റെ ടെൻഷൻ ഒന്നുമില്ലാതെ ഒരു അടിപൊളി കല്യാണം ആസ്വദിക്കാൻ ഭാഗ്യമുണ്ടായി എനിക്ക്. എന്റെ യഥാർത്ഥ കല്യാണസമയത്തു ഞാൻ വളരെ സ്‌ട്രെസ്സ്ഡ് ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽകൂടെ അതെല്ലാം ആസ്വദിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. മാത്രമല്ല ഓൺ സ്‌ക്രീൻ കല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭർത്താവിനെ സഹിക്കേണ്ടി വരില്ലല്ലോ,’ തമാശയായി മീര പറഞ്ഞു.

അതുപോലെ തന്നെ ജീവിതത്തിൽ ആദ്യമായി ഒരു ഹൽദി ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷവുമുണ്ട് താരത്തിന്. മഞ്ഞളിൽ കുളിച്ചു ജമന്തി പൂ കൊണ്ട് ആഭരണങ്ങളും ചാർത്തി ഒരു അസ്സൽ നവവധു തന്നെയായിരുന്നു മീര കഴിഞ്ഞ എപ്പിസോഡിൽ.

അമ്മായിയമ്മ-മരുമകൾ പതിവു ബന്ധത്തെ പുനർനിർവചിച്ച് പുതിയൊതു ചിന്താധാരയ്ക്ക് വഴിതെളിച്ച പരമ്പരയായിരുന്നു മനംപോലെ മംഗല്യം. പ്രിയ താരം സ്വാസിക വിജയ് മരുമകളുടെ വേഷത്തിലെത്തുന്ന സീരിയലും അതിലെ മറ്റു താരങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. മീര നായർ, നിയാസ്, രാജേന്ദ്രൻ, പ്രേം ജേക്കബ് എന്നീ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 


വലിയ ആഘോഷമായി സീരിയലിൽ ഈയിടെ സംപ്രേക്ഷണം ചെയ്ത ഈ വിവാഹത്തിൽ പങ്കെടുക്കുവാനായി മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാർട്ടിനും എത്തിയിരുന്നു. വീട്ടമ്മയായ മീരക്ക് സെലിബ്രിറ്റി ഷെഫ് ആയ അരവിന്ദ് രാജയോട് ഒരു ആരാധന തോന്നിയിരുന്നു, തിരിച്ചും അരവിന്ദ് രാജയ്ക്ക് മീരയോടും എന്തോ പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.

Also read

സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ച് വന്നു ; എല്ലാം ഒരു യോഗമാണെന്ന് ജീവിതനൗക യിലെ സുമിത്ര

തനിച്ചവാതിരിക്കാൻ വിധവയായ മരുമകളെ കല്ല്യാണം കഴിപ്പിക്കാൻ അമ്മായി അച്ഛൻ തീരുമാനിക്കുകയും തുടർന്ന് മീരയുടെ മരുമകളായ നിളയുടെ സഹായത്തോടെ ആ ബന്ധം കല്യാണത്തിലേക്ക് എത്തുകയുമായിരുന്നു സീരിയലിൽ. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് സീരിയലിലെ ഈ കല്ല്യാണം നടന്നത്.

 

Advertisement