Home Entertainment Celebrities

ഞാൻ സിനിമയിൽ വന്ന കാലത്തുള്ള രൂപത്തിന് ഏറ്റവും യോജിച്ചത് ഐശ്വര്യ റായി ; ജീവിതകഥ സിനിമയാക്കിയാൽ ഐശ്വര്യയായിരിക്കും നായികയാവാൻ നല്ലതെന്ന് ജയലളിത അന്ന് പറഞ്ഞു

396

സിനിമയിലൂടെ വന്ന് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന ജെ ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രം അധികം വൈകാതെ റിലീസ് ചെയ്യും. കങ്കണ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലുമെല്ലാം ഉള്ള കങ്കണയുടെ ലുക്ക് കണ്ടാൽ ശരിയ്ക്കും ജയലളിതയെ പോലെ തന്നെയാണ്. ഇതിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ വേറെ ആർക്കെങ്കിലും സാധിക്കുമോ എന്ന് സംശയാമാണ്.

Advertisements

Also read

ക്രൈബാഞ്ചിന് പൈസ വാഗ്ദാനം ചെയ്ത് അറസ്റ്റ് ഒഴിവാക്കാൻ നോക്കി ; രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ ഏജൻസി

എന്നാൽ വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ജയലളിത തന്നെ പറഞ്ഞത് തന്റെ ജീവിതകഥ സിനിമയാക്കിയാൽ ഏറ്റവും യോജിച്ചത് ഐശ്വര്യ റായി ആയിരിയ്ക്കും എന്നാണ്.

1999 ൽ സിമി ഗാർവെൽ നടത്തിയ അഭിമുഖത്തിലായിരുന്നു അത്. ജയലളിതയുടെ ജീവിതം സിനിമയാക്കിയാൽ ആര് താങ്കളുടെ വേഷം ചെയ്യുന്നതായിരിയ്ക്കും നല്ലത് എന്നാണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. തന്റെ ജീവിതം ഒരിക്കലും സിനിമ ആക്കുന്നതിനോട് യോജിക്കുന്നില്ല എന്നായിരുന്നു ജയലളിതയുടെ ആദ്യ പ്രതികരണം.

Also read

പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

വീണ്ടും സിമി ആവർത്തിച്ച് ചോദിച്ചപ്പോൾ, ഐശ്വര്യ റായി എന്ന് ജയലളിത മറുപടി പറഞ്ഞു. ഞാൻ സിനിമയിൽ വന്ന കാലത്തുള്ള രൂപത്തിന് ഏറ്റവും യോജിച്ചത് ഐശ്വര്യ റായി ആണെന്ന് തോന്നുന്നു. എന്നാൽ ഇപ്പോഴുള്ള എന്നെ അവതരിപ്പിയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ് എന്നും’ ജയലളിത പറഞ്ഞിരുന്നു. ഇന്റസ്ട്രിയിൽ ഏറ്റവും സുന്ദരിയായ നടി ആരാണെന്ന് ചോദിച്ചപ്പോഴും ജയലളിതയുടെ പ്രതികരണം ഐശ്വര്യ റായി എന്ന് തന്നെയായിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജയലളിതയുടെ ജീവിതം സിനിമയാകുകയും നായികയായി കങ്കണ റണാവത്ത് എത്തുകയും ചെയ്തു. ടീസറിലൂടേയും ട്രെയിലറിലൂടേയും ആരാധകരെ ഞെട്ടിച്ച കങ്കണയുടെ സിനിമയിലെ മുഴു നീള പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Advertisement