പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

82

വളരെ കുറച്ച് കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ച് പറ്റിയ താരങ്ങളിലൊരാളാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിൽ ദേവയെന്ന നായകനായി സൂരജ് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് താരം സീരിയലിൽ നിന്നും മാറിയതും പകരക്കാരനെത്തിയതുമൊന്നും പ്രേക്ഷകർക്ക് അംഗീകരിക്കാനായിട്ടില്ലെന്ന് കമന്റുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സീരിയലുകളിലില്ലെങ്കിലും സൂരജ് സോഷ്യൽ മീഡിയയിൽ സജീവമാണ്. സൂരജ് പങ്കുവെക്കാറുള്ള വീഡിയോകൾക്കും കുറിപ്പുകൾക്കും വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്.

Advertisements

Also read

ക്രൈബാഞ്ചിന് പൈസ വാഗ്ദാനം ചെയ്ത് അറസ്റ്റ് ഒഴിവാക്കാൻ നോക്കി ; രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ ഏജൻസി

ഇപ്പോഴിതാ സൂരജ് നടി കുളപ്പുളി ലീല അടങ്ങുന്ന മൂന്ന് പേർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് എഴുതിയ പുതിയ ഫേസ്ബുക്ക് കുറിപ്പ് സൈബറിടത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

അമ്മമാരെ ചേർത്തു പിടിച്ചിട്ടുള്ള ഒരു ചിത്രവും വാക്കുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘ഇതുപോലുള്ള നിമിഷങ്ങൾ എന്നും നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് കാരണം.. മനസ്സ് അസ്വസ്ഥമാകുമ്പോൾ നമ്മൾ പല പല വഴികൾ സ്വീകരിക്കാറുണ്ട് താൽക്കാലികമായെങ്കിലും കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ അതിൽ പലതും നമ്മുടെ ജീവിതത്തിൽ വളരെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോകാറുണ്ട്..’

‘എന്നാൽ ഇതുപോലുള്ള സ്‌നേഹം അതൊരു അമൃത് പോലെയാണ് ദോഷമില്ലാതെ ജീവിതത്തിൽ ജീവിക്കാനുള്ള പ്രചോദനം നൽകുന്ന ഇതുപോലുള്ള സ്‌നേഹങ്ങൾ ഒരിക്കലും നമ്മൾ നശിപ്പിക്കരുത്.. അമ്മമാരെയും മുത്തശ്ശി മാരെയും പ്രായമാകുന്ന വരെയും ചുറ്റുപാട് മാറിക്കൊണ്ടിരിക്കുമ്പോൾ കാലം മാറി കൊണ്ടിരിക്കുമ്പോൾ പരിഷ്‌ക്കാരങ്ങൾ കൂടി വരുമ്പോൾ.’

 

View this post on Instagram

 

A post shared by Sooraj Sun (@soorajsun_official)

‘ദാ ഇതുപോലുള്ള സ്‌നേഹത്തെ തുടച്ചു മാറ്റുന്ന സമൂഹത്തോട്.. ഒരു വാക്ക് കാലിനടിയിലെ പൂഴിമണൽ ഒലിച്ചു പോകുന്നത് നമ്മൾ കാണണം…. പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക.. Soorajsun…..’ പതിവുപോലെ താരത്തിന്റെ ഈ വാക്കുകളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Also read

പ്രണയജോഡികളായ ഷാരുഖ് ഖാനും കാജോളും ഒന്നിക്കുന്നു

യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷൻ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങൾ വൈറലായി മാറാറുള്ളത്. അമ്മൂമ്മമാരും അമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേൽക്കുകയായിരുന്നു.

‘സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ഒന്നും ഇല്ല’, ‘ഇതു പോലെയുള്ള നിമിഷങ്ങൾ ഒന്ന് വേറെ തന്നെയാണ് ഒരിക്കലും മറക്കാൻ കഴിയില്ലാ’, ‘നമ്മൾക്കു മറ്റുള്ളവർക്കായ് ആകെ കൊടുക്കാൻ പറ്റുന്ന ഒന്ന് സ്‌നേഹം മാത്രം അല്ലെ’, എന്നൊക്കെയാണ് ആരാധകർ കമന്റുകളിലൂടെ പിന്തുണ അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

Advertisement