Home Entertainment

നടി ഹുമ ഖുറേഷിയുമായി അടുപ്പം, സൽമാന്റെ സഹോദരന്റെ ഭാര്യ വീടുവിട്ടിറങ്ങി, സംഭവം ഇങ്ങനെ

615

ലോകംമുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ സഹോദരൻമാരും ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളാണ്. അത്തരത്തിൽ ശ്രദ്ധേയനായ താരമാണ് സൽമാൻ ഖാന്റെ സഹോദരനായ സെഹൈൽ ഖാൻ.

സൽമാൻ ഖാനെയും മറ്റൊരു സഹോദരനായ അർബാസ് ഖാനെയും പോലെ സൊഹൈയിലിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല. ഭാര്യ സീമ സച്ച് ദേവിനൊപ്പം സന്തോഷത്തോടെ കഴിയുക ആയിരുന്നു താരം. 1998 ലാണ് സീമ സച്ചിദേവുമായി സെഹൈലിന്റെ വിവാഹം ന്നടക്കുന്നത്. 22 വർഷമായി ഇരുവരും സന്തുഷ്ടരായി കഴിയുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ വർഷങ്ങൾക്ക് മുൻപ് നടി ഹുമ ഖുറേഷിയുമായി സൊഹൈൽഖാൻ അടുപ്പത്തിലായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതോടെ കാര്യങ്ങൾക്ക് തകിടം മറിഞ്ഞു. ഭർത്താവിന്റെ പേരിൽ ആരോപണം വന്നതോടെ സൊഹൈലിന്റെ വീട് വിട്ട് മാതാപിതാക്കൾക്കൊപ്പം സീമ അപാർട്ട്മെന്റിലേക്ക് താമസം മാറി.

Also Read
മികച്ച മേക്കിങ്ങും നിഗൂഡമായ അനുഭവങ്ങളും, ഞെട്ടിപ്പിക്കുന്ന ത്രില്ലറായി ബനേർഘട്ട

സൊഹൈൽ ഖാന്റെ ടീമായ മുംബൈ ഹീറോസിന്റെ ബ്രാൻഡ് അംബസിഡർ ആയിരുന്നു ഹുമ. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ ഗോസിപ്പുകൾ കാട്ടൂതീ പോലെ പരന്നു. എന്നാൽ പുറത്ത് വന്ന വാർത്തയിലൊരു സത്യവുമില്ലെന്ന് നടിയുടെ മാനേജർ വ്യക്തമാക്കി.

ഈ ഗോസിപ്പ് കഥയൊക്കെ വെറുതേ എന്ന് വിചാരിക്കുന്നു എങ്കിലും പലപ്പോഴും താരങ്ങളുടെ കരിയറിനെയും സിനിമയെയും മാനസിക അവസ്ഥയെയുമൊക്കെ ബാധിക്കും. എന്റെ ജീവിതത്തെ കുറിച്ച് ഒന്നും അറിയാതെ മാധ്യമങ്ങൾ പല കഥകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചാൽ ഞാൻ ചെയ്യുന്ന കഠിനാധ്വാനത്തിൽ നിന്ന് എന്റെ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ് പലരുമിങ്ങനെ ചെയ്യുന്നത്.

Also Read
ഒരു മാസത്തോളം അഭിനയിച്ച സീനുകളെല്ലാം കളഞ്ഞപ്പോൾ ഇടിത്തീ വീണതുപോലെയായി: മാമാങ്കത്തിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയതിനെ കുറിച്ച് മാളവിക മേനോൻ

എന്റെ ജീവിതത്തിൽ ഞാൻ നേടിയതെല്ലാം മറ്റൊരു മനുഷ്യനിലൂടെ ഉണ്ടായതാണെന്ന് കാണിക്കാൻ അവർ ആഗ്രഹിക്കുന്നു. അവർ ഒരു സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളവൻ ആകാം. അല്ലെങ്കിൽ സ്വയം സ്വാധീനിച്ചവനും ആകാമെന്നും ഹുമ അന്ന് വാർത്തയിൽ പ്രതികരിച്ചിരന്നു.

Advertisement