ഒരു മാസത്തോളം അഭിനയിച്ച സീനുകളെല്ലാം കളഞ്ഞപ്പോൾ ഇടിത്തീ വീണതുപോലെയായി: മാമാങ്കത്തിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയതിനെ കുറിച്ച് മാളവിക മേനോൻ

236

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തി വലിയ വിജയം നേടിയ സിനിമ ആയിരുന്നു മാമാങ്കം. എം പത്മകുമാർ ഒരുക്കിയ ഈ ചരിത്ര സിനിമയിൽ മമ്മൂട്ടിക്ക് പിന്നാലെ പ്രാച്ചി തെഹ്ലി, ഉണ്ണി മുകുന്ദൻ, അനുസിത്താര, മാളവിക മേനോൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.

ഇപ്പോഴിതാ മാമാങ്കത്തിൽ താൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും പിന്നീട് ആ രംഗങ്ങൾ സിനിമയിൽ ഇല്ലാതിരുന്നപ്പോള ഉണ്ടായ വിഷമത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക മേനോൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഈ അനുഭവത്തെ കുറിച്ച് സംസാരിക്കുന്നത്.

Advertisements

വലിയ ഒരു സിനിമയിൽ അഭിനയിച്ചിട്ട് ഒടുവിൽ അതൊക്കെ മുറിച്ചുമാറ്റപ്പെട്ടപ്പോൾ ഇടിത്തീ വീണതു പോലെ ആയിരുന്നുവെന്ന് താരം പറയുന്നു. എന്നാൽ അണിയറ പ്രവർത്തകരുടെയോ തന്റെയോ കുഴപ്പം കൊണ്ടല്ല ഇത്തരത്തിൽ അഭിനയിച്ച സീനുകൾ ഒഴിവാക്കേണ്ടി വന്നതെന്നും മാളവിക പറയുന്നു. അതേ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവിലും മാളവിക അഭിനയിക്കുന്നുണ്ട്.

Also Read
ബോളിവുഡിലും തമിഴകത്തും തിളങ്ങിയ താരം, ഇരുപത് കൊല്ലമായി മലയാള സിനിമയിൽ നിറഞ്ഞുനിന്നിട്ടും പലർക്കും പേര് പോലും അറിയാത്ത നടൻ, മാലിക്കിലെ പീറ്റർ എസ്തപ്പാൻ നടന്റെ ജീവിതം ഇങ്ങനെ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

മമ്മൂക്കയോടൊപ്പം മുൻപ് മാമാങ്കത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ പല കാരണങ്ങളും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. മുൻപ് എടുത്തുവെച്ചിരുന്ന ഒരു പാട്ട് മാത്രം മാറ്റിയില്ല. ഞാനഭിനയിച്ച സീനുകളെല്ലാം പോയെങ്കിലും ഒരു പാട്ടിൽ ഞാനുണ്ട്.

പാട്ടിലെ ഒന്നു രണ്ട് ഷോട്ടിൽ മാത്രമേയുള്ളുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. വലിയ ഒരു സിനിമയിൽ വലിയ ഒരു കഥാപാത്രം ചെയ്തിട്ട് ഒടുവിൽ അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോൾ ഇടിത്തീ വീണ പോലെയായിരുന്നു എനിക്ക്. മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഒരു മാസത്തോളം ഞാനഭിനയിച്ചിരുന്നു.

പിന്നീട് ഒരു ഗ്യാപ്പ് വന്നു അടുത്ത ഷെഡ്യൂളിൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ല. അത് അവരുടെയോ എന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ ഷെഡ്യൂൾ തുടങ്ങിയ സമയത്താണ് പൊറിഞ്ചു മറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്. മാമാങ്കത്തിൽ സംവിധായകനുൾപ്പടെ കുറെ പേരുടെ കാര്യത്തിൽ മാറ്റം വന്നു.

പൊറിഞ്ചു മറിയം ജോസിലേക്ക് അവസരം വന്നപ്പോൾ മാമാങ്കം ടീമുമായി ഞാൻ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷെ അവർക്ക് പല കാരണങ്ങളാലും കൃത്യമായി ഡേറ്റ് പറയാൻ പറ്റിയില്ല.പൊറിഞ്ചുവിൽ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം എനിക്ക് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു.

പക്ഷെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസമെന്നും മാളവിക പറയുന്നു. അതേ സമയം ഏറം വിവാദങ്ങൾ നിറഞ്ഞതായിരുന്നു മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണവും നിർമ്മാണ പ്രവർത്തനങ്ങളും.
2019ൽ റിലീസ് ചെയ്ത മാമാങ്കം ആദ്യം സംവിധാനം ചെയ്തത് സജീവ് പിള്ളയായിരുന്നു.

Also Read
താമസിച്ചത് കാബറെ ഡാൻസറുടെ കൂടെ, അവരുടെ കുഞ്ഞിനെ നോക്കിയിട്ടുമുണ്ട്, കേരളത്തിൽ അത് ചിന്തിക്കാൻ പറ്റുമോ പുച്ഛിച്ച് ദ്രോഹിക്കും ഇവിടത്തെ സദാചാരവാദികൾ: തുറന്നു പറഞ്ഞ്‌ ഭാഗ്യലക്ഷമി

പിന്നീട് എം പത്മകുമാർ സംവിധാനം ചെയ്യാനെത്തുകയായിരുന്നു. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും തമ്മിൽ നടന്ന തർക്കങ്ങളെ തുടർന്നായിരുന്നു ചിത്രം നിരവധി തവണ വിവാദങ്ങളിൽ പെട്ടിരുന്നത്.

Advertisement