താമസിച്ചത് കാബറെ ഡാൻസറുടെ കൂടെ, അവരുടെ കുഞ്ഞിനെ നോക്കിയിട്ടുമുണ്ട്, കേരളത്തിൽ അത് ചിന്തിക്കാൻ പറ്റുമോ പുച്ഛിച്ച് ദ്രോഹിക്കും ഇവിടത്തെ സദാചാരവാദികൾ: തുറന്നു പറഞ്ഞ്‌ ഭാഗ്യലക്ഷമി

87

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യ ലക്ഷ്മി. വർഷങ്ങളായി ഇൻഡസ്ട്രിയിലുളള ഭാഗ്യലക്ഷ്മി നിരവധി നായികമാർക്ക് ശബ്ദം നൽകിയിട്ടുണ്ട്. സൂപ്പർതാര സിനിമകൾ മുതൽ യുവതാരങ്ങളുടെ ചിത്രങ്ങൾക്ക് വരെ നടി ശബ്ദം നൽകി.

സാമൂഹിക വിഷയങ്ങളിലും മറ്റും തന്റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കാറുളള താരം കൂടിയാണ് ഭാഗ്യലക്ഷ്മി. അഭിനേത്രി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയാണ് അവർ. 4000ത്തിൽ അധികം സിനിമകളിൽ ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. മൂന്ന് തവണ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടിക്ക് ലഭിച്ചു.

Advertisements

Also Read
നിങ്ങൾ ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? കണ്ണുകൊണ്ട് മറുപടി നൽകി ദീപിക പദുകോൺ, ഏറ്റെടുത്ത് ആരാധകർ

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണിലെത്തിതോടെ ഭാഗ്യലക്ഷ്മിക്ക് ആരാധകരും കൂടി. ബിഗ്‌ബോസ് ഷോയുടെ 49ാം എപ്പിസോഡിലാണ് ഭാഗ്യലക്ഷ്മി പുറത്തായത്. ബിഗ് ബോസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം ഇത്തവണ ഫൈനൽ വരെ എത്തുമെന്ന് ചിലർ പ്രവചിച്ചിരുന്നു.

എന്നാൽ ഷോ പകുതി എത്തിയപ്പോൾ തന്നെ നടിക്ക് മടുത്തു. ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യലക്ഷ്മി അഭിനേത്രിയായും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ഇപ്പോഴും ഡബ്ബിംഗ് രംഗത്ത് സജീവമാണ് താരം. അതേസമയം കേരളത്തിലെ ജനങ്ങളുടെ മനോഭാവം കണ്ട് പേടിയാവുന്നു എന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റായി ജോലി ചെയ്ത സമയത്തെ അനുഭവമാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.

ഏത് സമയത്ത് ജോലി കഴിഞ്ഞ് വരുമ്പോഴും മദ്രാസിലുളളവർ സംശയത്തോടെ നോക്കിയിരുന്നില്ലെന്ന് നടി പറയുന്നു. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ബിംഗിന് മദ്രാസിൽ പോവുമ്പോൾ കോടമ്പാക്കത്ത് ആണ് താമസിച്ചിരുന്നത്. അവിടെ താമസിച്ച സമയത്ത് തൊട്ടടുത്തുളള മസൂതി സ്ട്രീറ്റിലൂടെ ആയിരുന്നു പോയത്.

ആ സ്ട്രീറ്റിലാണ് മിക്ക സിനിമകളിലും എത്താറുളള ജൂനിയർ ആർട്ടിസ്റ്റുകൾ താമസിച്ചത്. ആ വഴി പോവുമ്പോൾ അവർ മുറ്റമടിക്കുന്നതും പല്ല് തേക്കുന്നതുമൊക്കെ കാണാമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയിൽ വലിയ സ്ഥാനമില്ലാത്ത ആളുകളാണെന്ന് പറഞ്ഞ് അവരെ ആരും പരിഹസിക്കുന്നതോ വിമർശിക്കുന്നതോ കണ്ടിട്ടില്ല. ഞാൻ താമസിച്ചിരുന്ന സ്ഥലത്തെ ഒരാൾ കാബറെ ഡാൻസറായിരുന്നു.

Also Read
ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്, റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ കാരണമാണ് തനിക്ക് വിഷാദം വന്നതെന്ന് പറയുന്നവർക്ക് എതിരെ തുറന്നടിച്ച് സനൂഷ

മറ്റൊരാൾ ഐസ്ആർഒ ഉദ്യോഗസ്ഥനും ഒരാൾ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനും ഒരാൾ പൂജാരിയും ആയിരുന്നു. എന്നാൽ ഞങ്ങളിൽ ആരും കാബറെ ഡാൻസറുടെ കൂടെ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി പറയുന്നു. അവിടെ ആരെന്ത് ചെയ്താലും അത് മറ്റുളളവരുടെ വിഷയമല്ല. കാബറെ ഡാൻസർ രാത്രി ഡാൻസ് കളിക്കാൻ പോവുമ്പോൾ അവരുടെ കുഞ്ഞിനെ ഞങ്ങളെല്ലാം മാറിമാറിയാണ് നോക്കിയത്. നമ്മുടെ കേരളത്തിൽ അത് ചിന്തിക്കാൻ പറ്റുമോ. അവർക്ക് വീട് കൊടുക്കില്ലെന്ന് മാത്രമല്ല, അവരെ പുച്ഛിച്ച് ദ്രോഹിക്കും ഇവിടത്തെ സദാചാരവാദികൾ, അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Advertisement