ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്, റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ കാരണമാണ് തനിക്ക് വിഷാദം വന്നതെന്ന് പറയുന്നവർക്ക് എതിരെ തുറന്നടിച്ച് സനൂഷ

174

മലയാളത്തിലെ സൂപ്പർ ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെ ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് സനൂഷ സന്തോഷ്. പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു.

ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം. മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ച ചിത്രം തെലുങ്ക് ചിത്രമായ ജഴ്‌സി ആയിരുന്നു.

Advertisements

അതേ സമയം മികച്ച ബാലതാരത്തിലുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിട്ടുള്ള നടിയാണ് സനൂഷ. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. അതേ സമയം കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടുനിന്ന സനൂഷ ഇപ്പോൾ സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സനൂഷ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read
പ്രചരിയ്ക്കുന്ന ഫോട്ടോകളുടെ സത്യമെന്ത് ? ശരിയ്ക്കും വിജയിച്ചത് മണിക്കുട്ടനല്ലേ ? സംശയമുണർത്തി സോഷ്യൽ മീഡിയ

അതേ സമയം വിഷാദത്തിലൂടെ കടന്നുപോയ ആളാണ് താനെന്ന് തുറന്നുപറഞ്ഞ നടിയാണ് സനൂഷ സന്തോഷ്. തന്റെ വിഷാദവുമായി ബന്ധപ്പെട്ട് പുറത്ത് നടന്ന ചർച്ചകളെക്കുറിച്ചാണ് നടി ഇപ്പോൾ പ്രതികരിക്കുന്നത്. പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അങ്ങനെ പറഞ്ഞവർ ഓർക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു.

എനിക്ക് റിലേഷൻഷിപ്പുണ്ട് അതിലെ പ്രശ്നങ്ങൾ കാരണമാണ് വിഷാദത്തിൽ പെട്ടതെന്നുമൊക്കെ പറയുന്നവർ ഓർക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക.

ഊഹിച്ച് പറയേണ്ടതില്ല അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സർക്കിളിൽ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനം ആക്കിയുള്ളൊരു കാര്യമാണെന്നും സനുഷ പറഞ്ഞു.

Also Read
കത്രീനയുടെ ‘വിവാഹാഭ്യർത്ഥന’ നിരസിച്ചു; പ്രശ്‌നത്തിൽ ഇടപ്പെട്ട് സൽമാൻ ഖാൻ

വിഷാദം വന്നപ്പോൾ കുടുംബവും സുഹൃത്തുക്കളും അനിയനുമെല്ലാം കൂടെ നിന്നതുകൊണ്ടാണ് തനിക്ക് കരകേറാൻ സാധിച്ചതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സനുഷ പറയുന്നു. ഇപ്പോഴും വിഷാദം മുഴുവനായും മാറിയിട്ടില്ലെന്നും തരണം ചെയ്തുകൊണ്ട് ഇരിക്കുകയാണെന്നും സനുഷ കൂട്ടിച്ചേർത്തു.

Advertisement