പ്രചരിയ്ക്കുന്ന ഫോട്ടോകളുടെ സത്യമെന്ത് ? ശരിയ്ക്കും വിജയിച്ചത് മണിക്കുട്ടനല്ലേ ? സംശയമുണർത്തി സോഷ്യൽ മീഡിയ

204

ബിഗ് ബോസ് സീസൺ 3 മത്സരത്തിലെ വിജയിയെ എല്ലാവരും അറിഞ്ഞെങ്കിലും, ഫിനാലെ എപ്പിസോഡ് കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഫിനാലേ ഷൂട്ട് കഴിഞ്ഞ രാത്രി തന്നെ ബിഗ്‌ബോസ് ട്രോഫിയിൽ മുത്തമിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവും മൂന്നാം സ്ഥാനം ഡിംപൽ ഭാലും കരസ്ഥമാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.

നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപും ആറാമതായി കിടിലം ഫിറോസും എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഏഴാം സ്ഥാനത്ത് ഋതുവും എട്ടാമതായി നോബിയുമെത്തിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇപ്പോഴിതാ ഈ റിപ്പോർട്ടുകളൊക്കെ സത്യമാണോ എന്ന സംശയമുണർത്തുകയാണ് സോഷ്യൽ മീഡിയ. മണിക്കുട്ടന്റെ വിജയത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ആരാധകരും രംഗത്തെത്തി.

Advertisements

കപ്പ് ഉയർത്തിയത് മണിക്കുട്ടനല്ല എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ. ബിഗ്‌ബോസ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും റിപ്പോർട്ടുകളും ചർച്ചകളുമൊക്കെ കൊടുംപിരി കൊണ്ട് വൈറലായി മാറുന്നത്.

Also read

സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചുകാലം ഇടവേള എടുക്കുന്നുവെന്നറിയിച്ച് ആര്യ ; കാര്യം തിരക്കി ആരാധകരും

മണിക്കുട്ടൻ കപ്പിൽ മുത്തമിടുന്ന ചിത്രം പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നാണ് പ്രേക്ഷകരെല്ലാം പറഞ്ഞത്. മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആർമിക്കാരും ഇതേറ്റു പിടിക്കുകയായിരുന്നു.

എന്നാൽ ഇതൊന്നുമല്ല സത്യമെന്നും മണിക്കുട്ടനല്ല കപ്പ് ഉയർത്തിയതെന്നുമൊക്കെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബിഗ്‌ബോസ് സസ്‌പെൻസ് ഒളിപ്പിക്കുകയാണ് എന്നും പുറത്ത് വരുന്ന പ്രൊമോ വീഡിയോകളിലിതൊക്കെ വ്യക്തമാണെന്നും ചർച്ചകളിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 1 ഞായറാഴ്ചയാണ് ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലേ സംപ്രേഷണം ചെയ്യുക.

ഞായറാഴ്ചത്തെ സസ്‌പെൻസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്‌ബോസ് പ്രേമികൾ. പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കാനുള്ള കാര്യങ്ങളെല്ലാം ഫിനാലെ എപ്പിസോഡിലുണ്ടാവുമെന്ന് അവതാരകനായ മോഹൻലാലും ഉറപ്പ് തന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രെമോ വീഡിയോ പുറത്തുവിട്ടത്.

ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലേയ്ക്ക് സീസൺ 3 ഫൈനലിസ്റ്റുകളും പുറത്തായ മത്സരാർത്ഥികളും കൂടാതെ മറ്റു സീസണുകളിലെ മത്സരാർത്ഥികളുമൊക്കെ എത്തിയിരുന്നു.

നടിമാരായ സാനിയ ഇയ്യപ്പൻ, ദുർഗ്ഗ കൃഷ്ണൻ എന്നിവരൊക്കെ ഫിനാലേയ്ക്കായി നേരത്തേ തന്നെ ചെന്നൈയിൽ എത്തിയിരുന്നു. റംസാനുമൊത്തുള്ള വീഡിയോയൊക്കെ സാനിയ പങ്കുവെച്ചിരുന്നു. പുറത്ത് വന്ന ചിത്രങ്ങളിൽ ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു.

Also read

തന്റെ പുതിയ പ്രണയം ആരാധകരുമായി പങ്കു വച്ച് അങ്കമാലി ഡയറീസിലെ ലിച്ചി

ഫിനാലേ ഷൂട്ടിന് ശേഷം കപ്പുമായി മണിക്കുട്ടൻ തിരുവനന്തപുരം എയർപോർട്ടിലെത്തിയതും സുഹൃത്തുക്കളുമൊത്ത് സന്തോഷം പങ്കുവെച്ചതിന്റെയുമൊക്കെ വീഡിയോയും നേരത്തേ വൈറലായിരുന്നു. എന്തായാലും പുറത്ത് വന്ന ചിത്രങ്ങളിലെ മണിക്കുട്ടന്റ കൈയ്യിലുള്ളത് യഥാർത്ഥ ട്രോഫി തന്നെയാണോ എന്ന് തിരിച്ചറിയണമെങ്കിൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യേണ്ടതുണ്ട്.

 

Advertisement