Home Entertainment

സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചുകാലം ഇടവേള എടുക്കുന്നുവെന്നറിയിച്ച് ആര്യ ; കാര്യം തിരക്കി ആരാധകരും

61

പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ആര്യ. താരം സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ താൻ കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് ആര്യ ഇക്കാര്യം അറിയിച്ചത്.

Advertisements

Also read

തന്റെ പുതിയ പ്രണയം ആരാധകരുമായി പങ്കു വച്ച് അങ്കമാലി ഡയറീസിലെ ലിച്ചി

‘സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചുകാലം ഇടവേള എടുക്കുന്നു. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും, എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും’ ആര്യ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയോട് തൽക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല.


ചെറിയ ഇടവേളക്ക് ശേഷം ആര്യ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവം ആകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും ആരാധകരും.

സോഷ്യൽ മീഡിയയിലൂടെ ആര്യ ഷെയർ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓൺലൈനിൽ തരംഗമാകാറുണ്ട്. അരോയ ബൈ ആര്യ എന്ന പേരിൽ സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്. ഓൺലൈനായാണ് സാരി സെയിൽസ് ചെയ്യുന്നത്.

Also read

പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ സൽമാൻ, ഫോട്ടോ എടുത്ത് വാപ്പിച്ചി, ആഘോഷ ചിത്രം ഏറ്റെടുത്ത് ആരാധകർ

അടുത്തിടയിൽ താൻ ആദ്യമായി ചിയാരോ എന്ന സിനിമയിലൂടെ നായികയാകുന്നുവെന്ന കാര്യം ആര്യ വെളിപ്പെടുത്തിയിരുന്നു.

 

 

Advertisement