കത്രീനയുടെ ‘വിവാഹാഭ്യർത്ഥന’ നിരസിച്ചു; പ്രശ്‌നത്തിൽ ഇടപ്പെട്ട് സൽമാൻ ഖാൻ

49

സൽമാൻ ഖാനും കത്രീന കൈഫും ഒരുമിച്ച് നിരവധി ഹിറ്റുകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പരസ്പരം കളിയാക്കുന്നതിനോ ട്രോളുന്നതിനോ യാതൊരു മടിയും കാണിക്കാത്തവരുമാണ് കത്രീനയും സൽമാനും. ഇത്തരത്തിൽ പലപ്പോഴും ഇവർക്കിടയിൽ നടക്കുന്ന കളിയാക്കലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

സൽമാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ടൈഗർ സിന്ദാ ഹേ. നേരത്തെ ഇരുവരും ഒരുമിച്ച ഏക് താ ടൈഗർ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ടൈഗർ സിന്ദാ ഹേ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ എത്തുന്ന പതിവ് അനുസരിച്ച് സൽമാനും കത്രീനയും സൂപ്പർ ഡാൻസർ ചാപ്റ്റർ ടുവിന്റെ വേദിയിലുമെത്തിയിരുന്നു. ഇവിടെ അരങ്ങേറിയ രസകരമായൊരു സംഭവമാണിപ്പോൾ വൈറലാകുന്നത്.

Advertisements

Also read

പ്രചരിയ്ക്കുന്ന ഫോട്ടോകളുടെ സത്യമെന്ത് ? ശരിയ്ക്കും വിജയിച്ചത് മണിക്കുട്ടനല്ലേ ? സംശയമുണർത്തി സോഷ്യൽ മീഡിയ

നടി ശിൽപ ഷെട്ടി കുന്ദ്ര ഷോയിലെ വിധികർത്താവായിരുന്നു. ഷോയിൽ കുട്ടികളായിരുന്നു മത്സരിക്കാനെത്തിയിരുന്നത്. ഇങ്ങനെ തങ്ങൾക്ക് മുന്നിൽ തകർപ്പൻ ഡാൻസ് കാഴ്ചവച്ച ആകാഷ് മിത്ര എന്ന കുട്ടിയുടെ പ്രകടനം കണ്ട കത്രീന തമാശയായി എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ ആകാശിന്റെ മറുപടി എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. ഇല്ല, എനിക്ക് നിങ്ങളുടെ അത്രയും പ്രായമില്ലെന്നായിരുന്നു പയ്യൻസിന്റെ മറുപടി. ഇത് കേട്ട് അവിടെയുണ്ടായിരുന്നവരെല്ലാം നിയന്ത്രണം വിട്ട് ചിരിക്കുകയായിരുന്നു.

ചിരിയടക്കാനാകാതെ ഇത് ശരിയായ ഉത്തരമാണെന്നായിരുന്നു കത്രീന പറഞ്ഞത്. എന്നാൽ പതിവ് പോലെ സൽമാൻ ഖാൻ തന്റേതായ പ്രതികരണവുമായി എത്തുകയായിരുന്നു. മോനേ ഭാവിയെക്കുറിച്ച് കൂടി ചിന്തിക്കണ്ടേ, നിനക്ക് എപ്പോഴും അഞ്ച് വയസായിരിക്കില്ലല്ലോ എന്നായിരുന്നു സൽമാൻ പറഞ്ഞത്. പക്ഷെ നീ എന്നേക്കാൾ കൂടുതലായി ഭാവിയിൽ കണ്ടു, നിനക്ക് ഈ പ്രായം ആകുമ്പോഴേക്കും കത്രീന മാഡത്തിന്.. എന്ന് സൽമാൻ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

ഇതിനിടെ അടുത്തിരുന്ന കത്രീന ഇടപെട്ടു. പറയൂ സൽമാൻ പറയു എന്ന് കത്രീന പറഞ്ഞതും ഇങ്ങനെ തന്നെയിരിക്കുമെന്ന് സൽമാൻ കൂട്ടിച്ചേർത്തു. പിന്നാലെ ശിൽപ ഷെട്ടി ഇടപെട്ടു. സൽമാൻ സൂക്ഷിക്കണം, കൂടുതൽ സംസാരിക്കണ്ട മുന്നോട്ട് പോകാനുള്ളതാണെന്നായിരുന്നു ശിൽപയുടെ ഉപദേശം.

Also read

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്’ ; ശ്രദ്ധ നേടി നടി ശിവാനി ഭായിയുടെ വീഡിയോ

പൊട്ടിച്ചിരിയായിരുന്നു ഈ രംഗങ്ങൾ ഷോയിൽ തീർത്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം രാധെ ആയിരുന്നു സൽമാൻ ഖാൻ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. ടൈഗർ ത്രിയാണ് പുതിയ സിനിമ. ചിത്രത്തിൽ കത്രീനയും സൽമാനും വീണ്ടും ഒരുമിക്കുന്നത് കാണാം.

ചിത്രതിനായി കത്രീന നടക്കുന്ന വർക്കൗട്ടിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രം പഠാനിലും സൽമാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Advertisement