Home Entertainment Celebrities

ഛായാഗ്രാഹകന്മാർ എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നത് ഇതു കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത് : തുറന്ന് സമ്മതിച്ച് പൃഥ്വിരാജ്

113

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. വൻ താരനിര തന്നെ ബ്രോ ഡാഡിയിലും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ പൃഥ്വിരാജ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളൊക്കെ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

Advertisements

Also read

കത്രീനയുടെ ‘വിവാഹാഭ്യർത്ഥന’ നിരസിച്ചു; പ്രശ്‌നത്തിൽ ഇടപ്പെട്ട് സൽമാൻ ഖാൻ

രസകരമായൊരു ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുകൊണ്ടാകും ഛായാഗ്രാഹകന്മാർ എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നത് എന്ന് ഞാൻ കരുതുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചത്. ഉയരത്തിൽ നിന്നും ഷൂട്ട് ചെയ്യാൻ തയ്യാറെടുത്തു നിൽക്കുന്ന ക്യാമറാമാനെ നമ്മുക്ക് ചിത്രത്തിൽ കാണാം.

പിന്നാലെ ചിത്രത്തിന് കമന്റുമായി സുപ്രിയ മേനോനുമെത്തി. അഭിനന്ദ് രാമാനുജം പൃഥ്വിയോട് സർ ഇന്ത ഹൈറ്റിലെ ഒന്നുമേ കേക്കലേ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. പിന്നാലെ ധാരാളം പേർ ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇതൊരു ചെറിയ സിനിമയാണെന്ന് ആരോ പറഞ്ഞിരുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്.

Also read

പ്രചരിയ്ക്കുന്ന ഫോട്ടോകളുടെ സത്യമെന്ത് ? ശരിയ്ക്കും വിജയിച്ചത് മണിക്കുട്ടനല്ലേ ? സംശയമുണർത്തി സോഷ്യൽ മീഡിയ

എന്തായാലും ബ്രോ ഡാഡിയ്ക്കായുള്ള കാത്തിരിപ്പ് കൂട്ടുന്നതാണ് പോസ്റ്റും കമന്റുകളുമെല്ലാം. ബ്രോ ഡാഡിയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലൂസഫറിന് ശേഷം പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകൻ ആകുമ്പോൾ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

മീന ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ ചിത്രീകരണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ലൂസിഫർ മാസ് സിനിമയായിരുന്നുവെങ്കിൽ ബ്രോ ഡാഡി ഒരു എന്റർ്ടെയ്നർ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നനത്. ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ കുരുതി ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ്.

Advertisement