Home Entertainment Celebrities

58 കിലോയുള്ള ഗൗൺ അണിഞ്ഞ് അമ്പരപ്പിച്ച് 44 കിലോ ഭാരമുള്ള എസ്തർ അനിൽ: ഗ്ലാമർ വീഡിയോ വൈറൽ

149

ജയസൂര്യയെ നായകനാക്കി അജി ജോൺ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ താരം നായിക വേഷം വരെ അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു എസ്തർ അനിൽ.

മലയാളത്തിലെ സർവ്വകാല ഹിറ്റായ, താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്.

Advertisements

Also Read
അച്ഛനെയും അമ്മയെയും മോൾ ഇങ്ങനെയാണോ വിളിക്കുന്നത്, താനും മമ്മൂക്കയുമായുള്ള ചിത്രത്തിന് അസഭ്യ കമന്റിയാൾക്ക് കിടിലൻ മറുപടിയുമായി ടിനി ടോം

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ എസ്തർ നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറൽ ആകുന്നത്. വേറിട്ട രീതിയിലുള്ള ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.

ഗൗണിനെ കുറിച്ച് എസ്തർ വർണ്ണിച്ചിട്ടുമുണ്ട്. 58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗൺ ആണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. ഞാൻ ഉദ്ദേശിച്ചത് എന്റെ ഭാരം 44 കിലോ. അവർ മുറിയിലേക്ക് ഗൗൺ കൊണ്ടുവന്ന നിമിഷം ഞാൻ വായ തുറന്നുകൊണ്ട് നിന്നു.

ആദ്യ കാഴ്ചയിൽ തന്നെ ജസ്റ്റ് വൗ ആയിരുന്നു. ഈ സുന്ദരിയെ ഉണ്ടാക്കാൻ അവർക്ക് 30 ദിവസമെടുത്തു. വളരെയധികം അഭിനിവേശവും സ്നേഹവും കൂടെയാണ് ഇത് ഉണ്ടാക്കിയെന്ന് എനിക്ക് ഉറപ്പുണ്ട്. മനേഷ്, രമ്യ ഗ്രേറ്റ് വർക്ക്, ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ പങ്കിട്ട് എസ്തർ കുറിച്ചിരിക്കുകയാണ്. അടൂർ ആസ്ഥാനം ആായുള്ള ഒരു ചെറിയ ബോട്ടിക്കായ ഡാ മാൻസ് ഡിസൈൻസാണ് ഗൗണിന് പിന്നിൽ.

Also Read
എന്നെ എന്തിനാ ഇങ്ങനെ വാരുന്നത് മമ്മൂക്ക, തന്നെ കുഴക്കിയ മമ്മൂട്ടിയോട് കാർത്തികയുടെ ചോദ്യം, വീഡിയോ വൈറൽ

അവർ അത്ര ജനപ്രിയമായ ഒരു ലേബൽ അല്ല, പക്ഷേ അവർ സൃഷ്ടിച്ചത് അവർ എത്രമാത്രം കഴിവുള്ളവർ ആണെന്ന് കാണിക്കുന്നന്നതാണ്, നിങ്ങളുടെ ഗൗൺ ധരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് എന്നും എസ്തർ കുറിച്ചു.

പർപ്പിൾ പിങ്ക് ഹോട്ട് കൌച്ചർ കസ്റ്റം ഡിസൈൻ ഗൗൺ ഒരുക്കിയിട്ടുള്ളത് 1000 മീറ്റർ മെറ്റീരിയലിൽ ആണ്. 15 ഇഞ്ച് പാനൽ ഡിസൈനും 60 ഇഞ്ച് ഗൗൺ ട്രെയിനുമുണ്ട്. ടുല്ലെ കോർസെറ്റ് ഡ്രേപ്പിൽ ചെയ്തിരിക്കുന്ന ഗൗണിൽ ആകെയുള്ള ഗൗൺ ഫ്ലെയർ 540 ഇഞ്ചാണ്.

Advertisement