അച്ഛനെയും അമ്മയെയും മോൾ ഇങ്ങനെയാണോ വിളിക്കുന്നത്, താനും മമ്മൂക്കയുമായുള്ള ചിത്രത്തിന് അസഭ്യ കമന്റിയാൾക്ക് കിടിലൻ മറുപടിയുമായി ടിനി ടോം

241

മിമിക്രി രംഗത്ത് നിന്നും അഭിനയ മേഘലയിലേക്കെത്തി ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ടിനി ടോം. മിമിക്രി വേദിയിൽ നിന്നും മിനിസ്‌ക്രീനിലെ ഹാസ്യ പരിപാടികളിൽ എത്തി അവിടെ നിന്നും ആയിരുന്നു ടിനി ടോം സിനിമയിലെത്തിയത്. ആദ്യമാദ്യം ചെറിയ വേഷങ്ങളിൽ തുടങ്ങി, പ്രധാന ഹാസ്യ താരമായും പിന്നീട് നായകനായും വരെ ടിനി ടോം തിളങ്ങി.

ഇപ്പോഴിതാ അധികം വൈകാതെ തന്നെ സംവിധാനരംഗത്തും ടിനി ടോം എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന അസഭ്യ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ടിനി ടോം. സിനിമയിൽ 50 വർഷം പിന്നിട്ട മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസഭ്യ കമന്റ് എത്തിയത്.

Advertisements

50 വർഷമായി വിജയകരമായി മമ്മൂട്ടി തുടരുന്നു, ജനനം മുതൽ ഞാൻ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം ടിനി ടോം പങ്കുവച്ചത്. എതേ പുറകേൽ ഒരു പട്ടി എന്നാണ് അഞ്ജലി ഇ പന്തളം എന്ന അക്കൗണ്ടിൽ നിന്നുള്ള കമന്റ്.

പിന്നാലെ താരത്തിന്റെ മറുപടിയും എത്തി. കുട്ടിക്കാലത്ത് നമ്മൾ ഫാമിലി ഫോട്ടോ എടുക്കുമ്പോൾ അച്ഛനുമമ്മയും പുറകിൽ അല്ലേ നിൽക്കുന്നത് അവരെയും മോൾ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്’ എന്ന് ടിനി ടോം കുറിച്ചു. കമന്റ് വന്ന അക്കൗണ്ട് വ്യജമാണെന്നും കമന്റിൽ ടിനി ടോം പരാമർശിച്ചിട്ടുണ്ട്.

Also Read
ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാൻ കണ്ടിട്ടില്ല, എന്തൊരു ഷാർപ്പാണ് അദ്ദേഹം: മാമുക്കോയയെ കുറിച്ച് പറഞ്ഞ് മതിയാവതെ പൃഥ്വിരാജ്

ടിനി ടോമിന്റെ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അത് പൊളിച്ചു ടിനി ചേട്ടാ, ഫെയ്ക്ക് ഐഡി ഉണ്ടാക്കി വീമ്പു കാണിക്കാൻ വരുന്നു, ഇതിനൊക്കെ എന്തിന്റെ സൂക്കാടാ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ.

മമ്മൂട്ടിക്ക് ഒപ്പം നിരവധി സിനിമകളിൽ ടിനി ടോം വേഷമിട്ടിട്ടുണ്ട്. 1995ൽ അഭിനയരംഗത്ത് എത്തിയെങ്കിലും മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെയാണ് ടിനിടോം ശ്രദ്ധ നേടിയത്. വജ്രം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റ്, ശിക്കാരി, കടൽ കടന്നൊരു മാത്തുക്കുട്ടി, പുത്തൻ പണം തുടങ്ങിയ മമ്മൂട്ടി ചിത്രത്തിലും ടിനി ടോം വേഷമിട്ടിട്ടുണ്ട്.

നേരത്തെ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങളിൽ ഡ്യൂപ് ആവുന്നത് ടിനി ടോം ആണെന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. താൻ മമ്മൂട്ടിയുടെ ഡ്യൂപ് ആയാണ് സിനിമയിൽ വന്നതെന്ന് ടിനി ടോം പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് അതിനു കാരണമായത്.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

താൻ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തിയ ടിനി ടോം, താൻ മമ്മൂട്ടിയുടെ സ്റ്റണ്ട് ഡബിൾ അല്ല എന്നും താരം തുറന്നു പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം ഈ കാര്യം വെളിപ്പെടുത്തുന്നത്. പാലേരി മാണിക്യം, അണ്ണൻ തമ്പി അങ്ങനെ ഉള്ള ചിത്രങ്ങളിൽ മമ്മൂക്ക ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, ആ കഥാപാത്രങ്ങളെ ഒരുമിച്ചു സ്‌ക്രീനിൽ കാണിക്കുന്ന സമയത്തുള്ള ചില ഷോട്ടുകളിൽ മമ്മുക്കയുടെ ബോഡി ഡബിൾ ആയാണ് താൻ അഭിനയിച്ചത്.

തന്റെ ശരീരത്തിന് മമ്മുക്കയുടെ ശരീരവുമായുള്ള സാമ്യം മമ്മുക്ക തന്നെ കണ്ടു പിടിച്ചതിനെ തുടർന്നാണ് അത്തരം രംഗങ്ങളിൽ സ്ഥിരമായി താൻ അഭിനയിച്ചത്. സ്റ്റണ്ട് ചെയ്യാനായി ഡ്യൂപ്പുകൾ വേറെ വരുമെന്നും സാഹസികതയും അപകടവും നിറഞ്ഞ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അതിനു പരിശീലനം ലഭിച്ച സ്റ്റണ്ട് ഡ്യൂപ്പുകൾ ഉണ്ടെന്നും ടിനി പറയുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പാണ് താനെന്ന പ്രചാരണം തെറ്റാണെന്നും ടിനി ടോം വ്യക്തമാക്കുന്നു

Advertisement