ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാൻ കണ്ടിട്ടില്ല, എന്തൊരു ഷാർപ്പാണ് അദ്ദേഹം: മാമുക്കോയയെ കുറിച്ച് പറഞ്ഞ് മതിയാവാതെ പൃഥ്വിരാജ്

109

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി മനുവാര്യർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. ഈ സിനിമയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സിനിമാ ലോകത്തെ പുതിയ ചർച്ച. പൃഥ്വിരാജിനൊപ്പം റോഷൻ മാത്യു, മാമുക്കോയ എന്നിവരും കുരുതിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ കുരുതിയുടെ ഷൂട്ടിങ്ങിനിടെ തന്നെ ഞെട്ടിച്ച നടനാണ് മാമുക്കോയയെന്ന് പറയുകയാണ് പൃഥ്വിരാജ്. മാമുക്കോയയുടെ അഭിനയം വളരെ ഷാർപ്പാണെന്നും അദ്ദേഹം ഒരു ഡയലോഗ് പോലും തെറ്റിച്ച് കണ്ടിട്ടില്ലെന്നും ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു.

Advertisements

എന്നെങ്കിലുമൊരു ദിവസം ക്ഷീണമുണ്ട് നേരത്തേ പോവാമോയെന്ന് മാമുക്കോയ സർ ചോദിച്ചതായി ഞാൻ കണ്ടിട്ടില്ല. ഒരു ഡയലോഗ് പോലും അദ്ദേഹം മറന്നുപോയതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ഒരു ആക്ഷൻ തെറ്റിക്കുന്നതും ഞാൻ കണ്ടിട്ടില്ല. ക്ലൈമാക്സിൽ അത്രയും ചെയ്യിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിനെക്കൊണ്ട്.

വർഷങ്ങൾക്ക് ശേഷം ഇത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയപ്പോൾ അത് പൊളിക്കുമെന്ന് പറഞ്ഞ് ചെയ്ത അദ്ദേഹത്തിന്റെ എനർജിയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പലപ്പോഴും ഷൂട്ടിന് നേരത്തേ എത്തുന്നത് മാമുക്കോയ ആയിരിക്കും കാരവനിൽ പോയിരിക്കാൻ പറഞ്ഞാലൊന്നും അദ്ദേഹം കേൾക്കില്ലെന്നും പൃഥ്വി രാജ് പറയുന്നു.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ കുരുതി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ വ്യത്യസ്തമായൊരു വേഷമാണ് നടൻ മാമൂ ക്കോയ അവതരിപ്പിക്കുന്നത്. ഹസൻ എന്ന കഥാപാത്രമായാണ് മാമൂക്കോയ ചിത്രത്തിൽ വേഷമിടുന്നത്. ഈ കഥാപാത്ര ത്തിനായി തന്റെ മനസിൽ ആദ്യം തോന്നിയ കഥാപാത്രമാണ് മാമൂക്കോയ എന്നാണ് പൃഥ്വിരാജ് പറയുന്നത്.

തിരക്കഥാകൃത്ത് അനീഷ് പള്ള്യാലും മാമൂക്കോയയെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ സിനിമ തുടങ്ങുന്നതിന് മുമ്പ് മാമൂക്കോയയുടെ കാര്യത്തിൽ തനിക്ക് പേടിയുണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസിനെ വിളിച്ച് ഞാൻ ആദ്യം പറഞ്ഞത്, ഹാരിസേ എനിക്കിതിൽ ചെറിയ പേടി മാമൂക്കോയ സാറിനെ കുറിച്ചാണ്. കാരണം നമ്മൾ ഇത്രയും ഇങ്ങനെ ഫാസ്റ്റ് ഫെയ്സ് ആയി ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെ. ഞാൻ ഞെട്ടിപ്പോയത് അദ്ദേഹം വളരെ ഷാർപ് ആണെന്ന കാര്യത്തിലാണ്.

അദ്ദേഹത്തിന്റെ പ്രയമെന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാലും അദ്ദേഹത്തിന്റെ പ്രായം 75ന് മുകളിലേക്ക് പോകില്ല. മാമൂക്കോയ സാർ ഒരു ഡയലോഗ് മറന്നു പോകുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു ആക്ഷൻ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നത് എനിക്ക് ഓർമ്മ ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും ക്ഷീണമുണ്ട് നേരത്തെ പോകാമോ എന്ന് ചോദിച്ചിട്ടില്ല.ക്ലൈമാക്സിൽ ഒക്കെ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്.

മാമൂക്കോയ സാറിന്റെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞത്, ആദ്യമായാണ് ഇങ്ങനെ ഒരു വേഷം കിട്ടിയത് ഇത് ഞാൻ പൊളിക്കും എന്ന ഭാവമാണ്. ഞാൻ ഇടയ്ക്കിടെ പോയി പറയും മാമ്മൂക്ക സാർ വേണമെങ്കിൽ ജീപ്പ് അറേഞ്ച് ചെയ്യാം.കാരവാനിൽ പോയി ഇരുന്നോളൂ ഏയ് വേണ്ട ഞാനിവിടെ ഇരുന്നോളാം. കാരവാനിലൊന്നും പോകാറില്ല.

Also Read
സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്യുന്ന ഡയറക്ടർ വരെ അവസരവുമായി വന്നിരുന്നു, താൽപ്പര്യം ഇല്ലായിരുന്നു: സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അസരങ്ങൾ ഒഴിവാക്കിയതിനെ കുറിച്ച് ലേഖ ശ്രീകുമാർ

ഈ സിനിമ കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ഇത്രയും സിനിമ ചെയ്തിട്ടും കണ്ടെത്താൻ കഴിയാതെ നിൽക്കുന്ന നടനാണ് മാമൂക്കോയ എന്നാണ്. മാമുക്കോയക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്ന് റോഷൻ മാത്യുവും ഇതേ അഭിമുഖത്തിൽ അനുഭവം പങ്കുവെച്ചു.

Advertisement