Home Entertainment

വിവാഹ വേഷത്തിൽ ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെയെന്ന് ആരാധകർ, വൈറലായി ചിത്രം

1065

വളരെ രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെ താരം നിറ സാന്നിധ്യമാണ് ഗായിക കൂടിയായ ലക്ഷ്മി നക്ഷത്ര.

ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.

Advertisements

Also Read
താൻ അഭിനയിച്ച പരസ്യവും അച്ഛന്റെ പോസ്റ്റും ചേർത്ത് എന്തിനാണ് വിവാദമുണ്ടാക്കിയത് എന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല: മാളവിക ജയറാം

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

മമിക്രി കലാകാരനും നടനുമായ ബിനു അടിമാലിയുടേയും ലക്ഷ്മി നക്ഷത്രയുടേയും രസകരമായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ടുപേരും വിവാഹ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വെള്ളനിറത്തിലുള്ള മുണ്ടും ചന്ദനക്കുറിയുമിട്ട് ഒരു പൂമാലയിമായാണ് ബിനു അടിമാലി നിൽക്കുന്നത്.

Also Read
സൈന്യത്തിൽ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരനുണ്ട് നല്ല ഹ്യൂമർ സെൻസാണ് അയാളെ നായകനാക്കിക്കോ എന്ന് മമ്മൂക്ക പറഞ്ഞു: മാനത്തെ കൊട്ടാരത്തിൽ ദിലീപ് നായകനായത് ഇങ്ങനെ

പച്ച സാരിധരിച്ച് ബൊക്കയും പിടിച്ച് നിൽക്കുന്ന ലക്ഷ്മിയെ ആണ് കാണുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്നാലും ഞങ്ങളെയാരേം കല്യാണത്തിന് വിളിക്കാഞ്ഞേ മോശായി പോയി ട്ടോ എന്നും തളത്തിൽ ദിനേശനും ന്യൂ ജെൻ ശോഭയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, എന്നാലും ഇത് എപ്പോ സംഭവിച്ചു എന്നൊക്കെയുള്ള രസകരമായ കന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisement