ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് തോന്നിയപ്പോൾ ആയിരുന്നു ഞങ്ങൾ ആ തീരുമാനം എടുത്തത് : വെളിപ്പെടുത്തലുമായി അമൃത നായർ

492

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. ഇതിനോടകം തന്നെ റേറ്റിങ്ങിലും മുന്നിലുള്ള ഈ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ സിനിമാ താരം മീരാ വാസുദേവാണ്.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതൾ എന്ന കഥാപാത്രവും അത് അവതരിപ്പിക്കുന്ന അമൃത നായർ എന്ന നടിയും. വളരെ മികച്ച അഭിപ്രായമാണ് അമൃതയുടെ പ്രകടനത്തിന് ലഭിച്ചു വരുന്നത്.

Advertisements

ഇപ്പോൾ തന്റെ ജീവിതത്തിലെ കഴിഞ്ഞകാല രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് അമൃത. അമൃത ടിവിയിൽ മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീ കുമാർ അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് പരിപാടിയാണ് പറയാം നേടാം. ഈ പരിപാടിയിൽ കഴിഞ്ഞ എപ്പിസോഡിൽ അമൃത ആയിരുന്നു അതിഥി.

Also Read
വിവാഹ വേഷത്തിൽ ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെയെന്ന് ആരാധകർ, വൈറലായി ചിത്രം

ധാരാളം രസകരമായ ചോദ്യങ്ങളായിരുന്നു എം ജി ശ്രീകുമാർ അമൃതയോട് ചോദിച്ചത്. അതിനിടയിലാണ് അമൃതയുടെ കയ്യിലുണ്ടായിരുന്ന ടാറ്റു എംജി ശ്രീകുമാറിന്റെ ശ്രദ്ധയിൽപെട്ടത്. അപ്പോൾ ആയിരുന്നു ഇതിനെക്കുറിച്ച് എംജി ശ്രീകുമാർ ഇതിനെക്കുറിച്ച് ചോദിച്ചതും അമൃത ഇതിന് പിന്നിലുള്ള കഥ പറയുന്നതും.

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തി. കയ്യിലാണ് അമൃതയുടെ ടാറ്റൂ ഉള്ളത്. ഇവിടെ മുൻപ് കാമുകന്റെ പേരായിരുന്നു എഴുതിയത്. അത് മായ്ക്കുവാൻ വേണ്ടി അതിനു മുകളിൽ ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്തതോടെ പേര് മാഞ്ഞുപോയി.

പരസ്പരം ഒന്നിച്ച് മുന്നോട്ടു പോകുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയതോടെ ആണ് അമൃത സുഹൃത്തുമായി വേർപിരിയാൻ തീരുമാനിച്ചു. ആളുടെ പേര് എന്താണ് എന്ന് എംജി ശ്രീകുമാർ ചോദിച്ചു എങ്കിലും അമൃത പറയുവാൻ തയ്യാറായില്ല.

എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേര് ആണ് ഇത് എന്ന് മാത്രമാണ് അമൃത പറഞ്ഞത്. ശ്രീകുമാർ എന്നു ആയിരിക്കുമല്ലേ എന്നു എംജി ശ്രീകുമാർ തമാശക്ക് ചോദിച്ചപ്പോൾ ശ്രീ എന്നാണ് എന്ന ചെറിയ ഒരു സൂചനയും അമൃത കൊടുത്തിരുന്നു.

Also Read
ഈ പേര് കിട്ടാൻ കാരണം ജനന സർട്ടിഫിക്കറ്റിലെ തെറ്റ്, തേപ്പുകാരി എന്ന് വിളിക്കുന്നവരും ഉണ്ട്: വെളിപ്പെടുത്തലുമായി നടി മമിത ബൈജു

അതേ സമയം ഒരു സെയിൽസ് എക്‌സിക്യൂട്ടീവ് ആയി പ്രവർത്തിച്ച ശേഷമാണ് അമൃത സീരിയൽ മേഖലയിൽ എത്തുന്നത്. ഇവിടെ എത്തുന്നതിനു മുൻപ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് അമൃത പറയുന്നത്. ഒരുപാട് ആളുകൾ തന്നെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ മലയാളത്തിലെ മികച്ച സീരിയൽ നടിമാരിൽ ഒരാളായി വളർന്നിരിക്കുകയാണ് അമൃത എന്ന ഈ യുവതാരം.

Advertisement