Home Entertainment Celebrities

അതിജീവനമാണ് എന്റെ പ്രതികാരം ; ‘ഷീറോ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സണ്ണി ലിയോൺ

46

സണ്ണി ലിയോൺ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരം ഉൾപ്പടെ നിരവധിപ്പേർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നിൽക്കുന്ന താരമാണ് പോസ്റ്ററിൽ ഉള്ളത്.

അതിജീവനമാണ് എന്റെ പ്രതികാരം എന്ന അടിക്കുറിപ്പോടെ സണ്ണി ലിയോണി പോസ്റ്റർ പങ്കുവെച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീറോ.

Advertisements

ALSO READ

ഞങ്ങൾ ആ തീരുമാനം എടുത്തത് ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് തോന്നിയപ്പോൾ ആയിരുന്നു: വെളിപ്പെടുത്തലുമായി അമൃത നായർ

സൈക്കോളജി ജോണറിലുള്ള ഷീറോയിലൂടെയാണ് ആദ്യമായി ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിൽ മുഴുനീള വേഷത്തിൽ സണ്ണി അഭിനയിക്കുന്നത്. വളരെയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രം സണ്ണി ലിയോണിന്റെ ആരാധകർക്ക് വേറിട്ട അനുഭവമായിരിക്കും. കൂടാതെ സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും, പ്രഗത്ഭരായ ഒരുപിടി ടെക്നീഷ്യൻസും ഈ ചിത്രത്തിന്റെ ഭാഗമാകും.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ നടി എത്തിയിരുന്നു. മധുരരാജയിൽ ‘മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോൺ ഡാൻസ് ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സണ്ണി ലിയോൺ ആദ്യമായി മലയാള സിനിമയിൽ ചെയ്ത ഐറ്റം ഡാൻസ് ആയിരുന്നു അത്.

ALSO READ

വിവാഹ വേഷത്തിൽ ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെയെന്ന് ആരാധകർ, വൈറലായി ചിത്രം

ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്നത് ഉദയ് സിങ്ങ് മോഹിത്, പശ്ചാത്തല സംഗീതം രാഹുൽ രാജ്, എഡിറ്റിങ്ങ് വി.സാജൻ മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റും സ്റ്റഫി സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ എന്നിവരാണ്.

Advertisement