Home Entertainment Celebrities

എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

99

ഒന്നിനൊന്ന് മികച്ച നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിൽ ഒരാളായി മാറിയ കലാകാരനാണ് എംജി ശ്രീകുമാർ. സിനിമാ ഗാനങ്ങളും ആൽബം സോങ്ങുകളും, ഭക്തി ഗാനങ്ങളുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയാണ് അദ്ദേഹം എല്ലാവരുെ ടയും പ്രിയങ്കരനായി മാറിയത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ശബ്ദത്തിൽ പാടാൻ ഒരു പ്രതത്യേക കഴിവുതന്നെയുള്ള എംജിയുടെ ലാലേട്ടൻ ചിത്രങ്ങൾക്ക് പാടിയ പാട്ടുകളാണ് കരിയറിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു . നിലവിൽ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വിധി കർത്താവായും സജീവമാണ് അദ്ദേഹം.

Advertisements

Also Read
ആശിച്ചു വാങ്ങിയ സൈക്കിൾ, കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കി; അത് അവസാനത്തെ യാത്രയായിരുന്നു, ഹാൻഡിൽ വയറിൽ ഇടിച്ചതാണ് കാരണം!

അതേസമയം എംജി ശ്രീകുമാറിനൊപ്പം വാർത്തകളിൽ നിറയാറുളള ആളാണ് ഭാര്യ ലേഖ ശ്രീകുമാർ. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വർഷങ്ങളോളം ലിവിംഗ് ടുഗെദർ ആായിരുന്ന എംജി ശ്രീകുമാറും ലേഖയും 2000ത്തിലാണ് വിവാഹിതരായത്. ഗായകനൊപ്പം മിക്ക സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലുമെല്ലാം ലേഖ ശ്രീകുമാർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.

അടുത്തിടെയാണ് യൂടൂബ് ചാനൽ തുടങ്ങി സോഷ്യൽ മീഡിയയിലും താരപത്നി ആക്ടീവായത്. യൂടൂബ് ചാനൽ തുടങ്ങിയതിന് പിന്നാലെയാണ് ലേഖ ശ്രീകുമാറിനെ കുറിച്ചുളള ചിലരുടെ തെറ്റിദ്ധാരണകൾ മാറിയത്. ജാഡക്കാരിയാണ്, പത്രാസുക്കാരിയാണ് എന്നൊക്കെയാണ് ചിലർ ലേഖയെ കുറിച്ച് കരുതിവെച്ചത്. എന്നാൽ അതെല്ലാം ലേഖയുടെ യൂടൂബ് വീഡിയോകൾക്ക് ശേഷം മാറി.

അതേസമയം ഭർത്താവ് തനിക്ക് വേണ്ടി ഒരുക്കിയ പാട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് ലേഖ ശ്രീകുമാർ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ലേഖയുടെ വെളിപ്പെടുത്തൽ. മുപ്പത്തിയഞ്ച് വർഷം നീണ്ട ദാമ്പത്യമാണ് ഇവരുടെത്. ഇത്രയും വർഷം ദാമ്പത്യ ജീവിതം സന്തോഷകരമായി കൊണ്ടുപോവാൻ കഴിഞ്ഞതിന്റെ രഹസ്യവും ലേഖ ശ്രീകുമാർ വെളിപ്പെടുത്തി.

സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ കഴിയുന്നത് തന്റെ കഴിവ് മാത്രമല്ല, ശ്രീക്കുട്ടന്റെയും കൂടിയാണെന്നാണ് ലേഖ പറയുന്നത്. ശ്രീക്കുട്ടന്റെയും ചിന്തകൾ അങ്ങനെയാണ്. ഞങ്ങളുടെ രണ്ട് പേരുടെയും ചിന്തകൾ ഒന്ന് പോലെയാണ്. അത് എങ്ങനെയാണെന്ന് അറിയില്ല. മുൻജന്മത്തിലെ ബന്ധം ആയിരിക്കാം എന്ന് കരുതുന്നു.

Also Read
ശ്രീ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്ന സങ്കടമാണ് എനിക്ക്: ഭാര്യയുടെ ഓർമ്മയിൽ നെഞ്ചു നീറി ബിജു നാരായണൻ

രണ്ട് മാസമായാലും നാല് മാസമായാലും ഒരുമിച്ച് ഒരു റൂമിൽ നിന്നാലും ഞങ്ങള് ഹാപ്പിയാണ്. എറ്റവും പ്രിയപ്പെട്ട പാട്ട് ഏതെന്ന് ചോദിച്ചാൽ തനിക്ക് വലത് കണ്ണാണോ ഇടത് കണ്ണാണോ വലുത് എന്ന് ചോദിക്കുന്നത് പോലെയാണ് . എല്ലാ പാട്ടുകളും ഇഷ്ടമാണ്. എനിക്ക് വേണ്ടി ശ്രീക്കുട്ടൻ നെയ്താലമ്പൽ എന്ന പാട്ട് ചെയ്തിട്ടുണ്ട്. കൈതപ്രം എഴുതി ശ്രീക്കുട്ടൻ ട്യൂൺ ചെയ്‌തൊരു പാട്ടാണ്.

ലോക്ഡൗൺ സമയത്താണ് യൂടൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചതെന്നും ലേഖ ശ്രീകുമാർ പറഞ്ഞു. ആ സമയത്ത് നന്നായി ബോറടിച്ചിരുന്നു. തുടർന്നാണ് ചാനൽ തുടങ്ങിയത്. തടി കുറച്ചതിനെ കുറിച്ചും താരപത്‌നി മനസുതുറന്നു. 12 കിലോയാണ് കുറച്ചത്. ഒരു വർഷത്തിലധികം ചോറും പഞ്ചസാരയും കഴിച്ചില്ല. ഡോക്ടർ പറഞ്ഞപ്പോൾ എന്തായാലും കുറയ്ക്കണമെന്ന് തീരുമാനിച്ച് തടി കുറച്ചു എന്നും ലേഖ പറയുന്നു.

Advertisement