Home Entertainment Celebrities

കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി അനു ഇമ്മാനുവൽ, തലയിൽ കൈവെച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

5319

മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ കമൽ ജയറാമിനെ നായകനാക്കി ഒരുക്കിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി എത്തി ശ്രദ്ധനേടിയ താരമാണ് അനു ഇമ്മാനുവൽ. അനു ഇമ്മാനുവലിന്റെ പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്നസഞ്ചാരി നിർമ്മിച്ചത്.

സ്വപ്‌ന സഞ്ചാരിക്ക് ശേഷം ഒരു ഇടവേള എടുത്ത താരം പിന്നീട് എബ്രിഡ് ഷൈൻ യുവതാരം നിവിൻ പോളി നായകനാക്കി ഒരുക്കിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ അനു ഇമ്മാനുവൽ കൈയ്യടി നേടി.
അതിനു ശേഷം അന്യ ഭാഷകളിലേക്ക് ചേക്കറിയ നടി ഗ്ലാമറസ് മേക്ക് ഓവറുകൾ നടത്തി വമ്പൻ രീതിയിൽ യുവാക്കളുടെ ഇടയിൽ വൈറലായി മാറിയിരുന്നു.

Advertisements

Also Read
വാക്ക് തരുന്നു, ഇനി അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ടു ലക്ഷം രുപാവീതം മിമിക്രി കലാകാരൻമാർക്ക്, പ്രഖ്യാപനവുമായി സുരേഷ് ഗോപി, കൈയ്യടിച്ച് താരങ്ങളും ആരാധകരും

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിന്നു. ഇതുവരെ പത്തിലധികം സിനിമകളിൽ അനു ഇമ്മാനുവൽ നായികവേഷം ചെയ്തു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നതാരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ഇപ്പോഴിതാ തന്റെ പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനു ഇമ്മാനുവൽ. ഈ നടിയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. അനു ഇമ്മാനുവൽ പങ്കു വെച്ച പുതിയ ചിത്രങ്ങളിൽ അതീവ ഗ്ലാമറസായാണ് ഈ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെലുങ്കിലും തമിഴിലും ചിത്രങ്ങൾ ചെയ്യുന്ന അനുവിന്റെ ഇനി വരാനുള്ള ചിത്രം ഈ രണ്ടു ഭാഷകളിലുമായി ഒരുക്കിയ മഹാസമുദ്രമാണ്. നാനിക്കൊപ്പം തെലുങ്കു റൊമാന്റിക് ചിത്രമായ മജ്‌നുവിൽ അരങ്ങേറിയ അനു ഇമ്മാനുവൽ പിന്നീട് ഓക്സിജൻ, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടി.

Also Read
മഞ്ജുവിനെ കാണുമ്പോൾ വല്ലാത്ത ഒരു നൊമ്പരം ആണെന്ന് അഭിപ്രായം, ഇതൊക്കെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണെന്ന് പറഞ്ഞ് മഞ്ജു വാര്യർ

പവൻ കല്യാൺ നായകനായി എത്തിയ തെലുങ്ക് ചിത്രത്തിലും അഭിനയിച്ച അനു അന്യ ഭാഷാ ചിത്രങ്ങളിൽ കൂടുതലും ഗ്ലാമർ വേഷങ്ങളാണ് ചെയ്യുന്നത്. തമിഴിൽ വിശാൽ നായകനായ തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ ആണ് അനു അരങ്ങേറ്റം കുറിച്ചത്.

തെലുങ്കിൽ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, തമിഴിൽ ശിവകാർത്തികേയൻ എന്നിവരുടെ ഒപ്പം അനു ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇത് വരെ പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ച അനു മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.

Advertisement