ആ പെരുമാറ്റം ഒന്നും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ജയറാമുമായി അടിച്ചു പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി രാജസേനൻ

3441

ഒരുകാലത്ത് മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ ഒരുക്കി നിറഞ്ഞു നിന്നിരുന്ന സംവിധായകൻ ആണ് രാജസേനൻ. നിരവധി മികച്ച ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. സൂപ്പർതാരം ജയറാമിനെ നായകനാക്കി ആയിരുന്നു രാജസേനൻ കൂടുതലും ഹിറ്റുകൾ ഒരുക്കിയത്.

ജയറാം രാജസേനൻ ടീം മലയാളത്തിൽ ഒരു ട്രെൻഡ് തന്നെ ഉണ്ടാക്കിയെടുത്തിരുന്നു. ജയറാമിന്റെ കരിയറിൽ വലിയ വഴിത്തിരിവായ സിനിമകളിൽ കൂടുതലും എല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നവയാണ്. ജയറാം നായകനായ സിനിമകൾ രാജസേനനും ബ്രേക്ക് നൽകിയിരുന്നു. കുടുംബ പശ്ചാത്തലത്തിലുളള ചിത്രങ്ങളാണ് ഇവരുടെതായി കൂടുതൽ പുറത്തിറങ്ങിയത്.

Advertisements

Also Read
വാക്ക് തരുന്നു, ഇനി അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ടു ലക്ഷം രുപാവീതം മിമിക്രി കലാകാരൻമാർക്ക്, പ്രഖ്യാപനവുമായി സുരേഷ് ഗോപി, കൈയ്യടിച്ച് താരങ്ങളും ആരാധകരും

കടിഞ്ഞൂൽ കല്യാണമാണ് ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയ ആദ്യ ചിത്രം. പിന്നീട് തുടർച്ചയായി ഈ ടീമിൽ നിന്നും സിനിമകൾ വന്നു. പതിനാറ് ചിത്രങ്ങളാണ് ജയറാം രാജസേനൻ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയത്. ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും ബോക്സോഫീസിൽ വലിയ വിജയം നേടിയവയാണ്. 2 എണ്ണം മാത്രമാണ് ശരാശരി വിജയമായത്. മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് ഈ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയത്. പരാജയം നേരിട്ടതും ഈ 2 ചിത്രങ്ങൾ ആയിരുന്നു.

അതേസമയം ജയറാമും രാജസേനും തമ്മിൽ പിണക്കത്തിലാണ് എന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. അതേസമയം ജയറാമും താനുമായുളള അകൽച്ചയെ കുറിച്ച് തുറന്നു പറയുകയാണ് രാജസേനൻ ഇപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാജസേനന്റെ വെളിപ്പെടുത്തൽ.

Also Read
മഞ്ജുവിനെ കാണുമ്പോൾ വല്ലാത്ത ഒരു നൊമ്പരം ആണെന്ന് അഭിപ്രായം, ഇതൊക്കെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണെന്ന് പറഞ്ഞ് മഞ്ജു വാര്യർ

ജയറാമുമായി അകൽച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനൻ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കിൽ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാൽ അങ്ങനെയൊന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോൾ ഒരു മണിക്കൂർ ഒകെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോൾ വന്നാൾ മക്കൾ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാൽ പിന്നീട് ഞാൻ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോൾ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

കാരണം എറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുമ്പോൾ നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടോ മോഹിച്ചുകൊണ്ടോ അല്ല വിളിക്കുന്നത്. പക്ഷെ ഒരുകാലം കഴിഞ്ഞപ്പോ ജയറാമിന് ഞാൻ ഡേറ്റിന് വിളിക്കുന്നത് പോലെയായി. എന്റെ തോന്നലാണോ അത് എന്ന് അറിയില്ല. പക്ഷേ പിന്നീട് അത് എനിക്ക് മനസിലായി, രാജസേനൻ ഓർത്തെടുത്തു. ഞങ്ങൾ വഴക്ക് കൂടിയിട്ടില്ല, ആശയകുഴപ്പങ്ങളുണ്ടായിട്ടില്ല.

സാമ്പത്തികമായിട്ടുളള ഇടപെടലുകൾ തമ്മിലുണ്ടായിട്ടില്ല. പിന്നെ എന്താണ് അകൽച്ചയുണ്ടായതെന്ന് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു. ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളിൽ വമ്പൻ നേട്ടം, ആഘോഷമാക്കി ആരാധകർ ജയറാം ഒട്ടും മുൻകോപമുളള ആളല്ല. ജയറാം ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ എനിക്ക് ദേഷ്യമുണ്ട്. എന്നെ അറിയാവുന്നവർക്ക് എന്റെ ദേഷ്യം അറിയാം. എന്നാൽ മുൻകോപം എന്നത് എന്നിൽ നിന്നും പൊട്ടിയൊലിച്ച് അങ്ങ് പോവുന്നതാണ്.

Also Read
കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി അനു ഇമ്മാനുവൽ, തലയിൽ കൈവെച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

മനസിൽ വെച്ച് പെരുമാറാനാ, ഒരാളെ അവഹേളിക്കാനോ പരിഹസിക്കാനോ നിൽക്കാത്ത ആളാണ് ഞാൻ. ഉളള കാര്യം മുഖത്ത് നോക്കി പറയും. ഇഷ്ടപ്പെടാത്തവർ ശത്രുക്കളായി മാറും. ഇഷ്ടപ്പെടുന്നവർ കൂടുതൽ സ്നേഹിക്കും. എനിക്ക് ജയറാമിനെ ഈ വിഭാഗത്തിലൊന്നും കിട്ടിയില്ല. പന്ത്രണ്ട് പതിമൂന്ന് വർഷം ഞങ്ങൾ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങൾ കുറവാണ് എന്നും രാജസേനൻ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു.

എന്നാൽ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂർവ്വം പല ചർച്ചകളിൽ നിന്നും എന്റെ പേര് ഒഴിവാക്കും. ജയറാമിന്റെ അഭിമുഖങ്ങളിൽ പലരും എന്റെ സിനിമകളെ കുറിച്ച് ചോദിക്കാറുണ്ട്. കാരണം ജയറാമിന്റെ ഉയർച്ചയിൽ എന്റെ സിനിമകളും പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ എന്റെ പേര് പറയുമ്പോൾ അദ്ദേഹം അതേകുറിച്ച് സംസാരിക്കാതെ മറ്റ് ആരുടെയെങ്കിലും പേരിലേക്ക് പോകുമെന്നും രാജസേസേനൻ പറയുന്നു.

Advertisement