Home Entertainment Celebrities

ഒരുപാട് നാളുകൾക്കു ശേഷമാണ് വീണ്ടും കാണുന്നത്, ഇന്ന് അവൾ അവതാരകയും ഞാൻ നടനും ആണ്: രഞ്ജിനി ഹരിദാസിനെ കുറിച്ച് കിഷോർ സത്യ

983

മലയാളം സിനിമയിലും സീരിയലുകളിലും തിളങ്ങി നിരവധി ആരാകരെ കൈയ്യിലെടുത്ത താരം ആണ് നടൻ കിഷോർ സത്യ. സിനിമയിൽ അത്രയ്ക്ക് തിളങ്ങാൻ കഴിയാതിരുന്ന കിഷോർ സത്യ അഭിനേതാവായും അവതാരകനായും മിനിസ്‌ക്രീനിൽ സജീവമാണ്.

സ്വന്തം സുജാത എന്ന സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നന്ന പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിഷോർ സത്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അവതാരകയായ രഞ്ജനി ഹരിദാസുമായുള്ള സൗഹൃദത്തെ കുറിച്ചാണ് കിഷോർ സത്യ പറയുന്നത്. ഏറെ നാളത്തിന് ശേഷം തമ്മിൽ കണ്ടപ്പോളാണ് കിഷോർ സത്യ കുറിപ്പുമായി എത്തിയത്.

Advertisements

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർസിംഗർ റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബിഗ് ബോസ് മലയാളം സീസൺ1 ലെ മത്സരാർഥിയായിരുന്നു രഞ്ജിനി ഹരിദാസ്.

ഓണപ്പരിപാടിയുടെ ചിത്രീകരണ വേളയിലായിരുന്നു രഞ്ജിനിയെ കണ്ടുമുട്ടിയത്. രഞ്ജിനിക്കൊപ്പമുള്ള ഫോട്ടോയും കിഷോർ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനിയുമായുള്ള സൗഹൃദത്തെ കുറിച്ച് നടൻ വാചാലനായത്. കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ:

Also Read
വാക്ക് തരുന്നു, ഇനി അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ടു ലക്ഷം രുപാവീതം മിമിക്രി കലാകാരൻമാർക്ക്, പ്രഖ്യാപനവുമായി സുരേഷ് ഗോപി, കൈയ്യടിച്ച് താരങ്ങളും ആരാധകരും

ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു. സ്റ്റേജിൽ എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ കോ ഹോസ്റ്റ് രഞ്ജിനി ആയിരുന്നു. തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം.

കുറെ വർഷം മുമ്പ്് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും. പക്ഷെ ഇന്ന് അവൾ അവതാരകയും ഞാൻ നടനും ആയിരുന്നു.

Also Read
കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി അനു ഇമ്മാനുവൽ, തലയിൽ കൈവെച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

സൂര്യ ടീവി യുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഞങ്ങൾ ഇന്ന് വീണ്ടും കാണുന്നത് എന്ന് കിഷോർ സത്യ കുറിച്ചു. നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് കിഷോറിന്റെ പോസ്റ്റിന് കീഴിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പഠിക്കുന്ന സമയത്തൊക്കെ രഞ്ജിനി ഹരിദാസിനോട് അസൂയ തോന്നിയിട്ടുണ്ട്.

കിഷോർ സത്യയെ പോലെ ഗ്ലാമർ ഉള്ള ആളുടെ അടുത്ത് നിൽക്കാൻ പറ്റുന്നുണ്ടല്ലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്വതയൊക്കെ വന്നപ്പോൾ ആ ചിന്തയൊക്കെ അങ്ങ് മാറി. ഇപ്പോൾ രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമേയുള്ളൂ എന്ന കമന്റിന് രഞ്ജിനിക്കും നല്ല ഗ്ലാമറുണ്ടെന്നായിരുന്നു കിഷോർ സത്യ മറുപടിയായി കുറിച്ചു.

Also Read
ആ പെരുമാറ്റം ഒന്നും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ജയറാമുമായി അടിച്ചു പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി രാജസേനൻ

Advertisement