Home Entertainment Celebrities

18ാം വയസ്സിലാണ് താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞത് ; സിനിമയിൽ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന താരം സണ്ണി ലിയോൺ ആയത്! കഥ ഇങ്ങനെ

11373

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത താരമാണ് സണ്ണി ലിയോൺ. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന സണ്ണി ലിയോൺ ജനിച്ചത്. അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ് സണ്ണി. സിക്ക് പഞ്ചാബികളാണ് മാതാപിതാക്കൾ. അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ ഹിമാചൽപ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമുള്ള വനിതയായിരുന്നു. 2008-ൽ സണ്ണിയുടെ അമ്മ മരണപെട്ടു.

ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ഏർപെട്ടിരുന്ന സണ്ണിയുടെ ഇഷ്ട കായിക ഇനം ഹോക്കി ആയിരുന്നു. ആൺകുട്ടികളോടൊപ്പം ഹോക്കി കളിക്കാൻ ഇഷ്ടപെട്ടിരുന്ന സണ്ണി സ്വയം പറഞ്ഞിരുന്നത് താനൊരു ടോംബോയ് എന്നായിരുന്നു.

Advertisements

ALSO READ

‘കേശു ഈ വീടിന്റെ നാഥനി’ലെ ദിലീപ് ആലപിച്ച ‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി ; രചനയും സംഗീതവും നാദിർഷ : വീഡിയോ കാണാം

സിക്ക് കുടുംബമായിരുന്നെങ്കിലും സണ്ണി പഠിച്ചത് കത്തോലിക് സ്‌ക്കൂളിലായിരുന്നു. 18ാം വയസ്സിൽ താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞു.

സിനിമയിൽ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോൺ എന്ന പേര് സ്വീകരിച്ചത്. ലിയോൺ എന്നത് അമേരിക്കയിലെ ന്യൂയോർക്കിൽ ജീവിച്ചിരുന്ന മാഗസിൻ പബ്ലിഷർ ബോം ഗുസിയോൺ എന്ന ആളിൽ നിന്ന് കടം എടുത്ത പേരാണ് എന്നാണ് സണ്ണി പറയുന്നത്. ബോം ഗുസിയോൺ പെന്ത്ഹൗസ് മാഗസിന്റെ ഉടമയാണ്.

പെന്ത് ഹൗസിനുവേണ്ടി ആദ്യകാല ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം വളരെ പെട്ടെന്നുതന്നെ മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപെട്ടു. 2003-ൽ പെന്ത്ഹൗസ് മാഗസിൻ പെന്ത്ഹൗസ് പെറ്റ് ഓഫ് ദ ഇയർ ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടർന്ന് 2005ൽ ആദം ആന്റ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റർനെറ്റ് വിൽപന പ്രതിനിധിയായും നിയമിച്ചു.

2005ൽ തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപെട്ടു. ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാർപെറ്റ് റിപ്പോർട്ടിങ്ങിലും ഇടം നേടി. 2011ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമാരംഗത്തും എത്തി.

ALSO READ

ആ പ്രാർത്ഥന സഫലീകരിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാർത്ഥന ഇതാണ്; അങ്ങനെ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു; ശ്രദ്ധ നേടി ചാക്കോച്ചന്റെ വാക്കുകൾ!

കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. ഡാനിയൽ വെബർ ആണ് സണ്ണിയുടെ പങ്കാളി. സണ്ണിക്കും ഡാനിയലിനും മൂന്ന് മക്കളുണ്ട്. ലാത്തൂരിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ദത്തെടുത്ത് ഇരുവരും നിഷ കൗർ വെബർ എന്ന് പേരിട്ടു. വാടക ഗർഭധാരണം വഴി അവർക്ക് ഇരട്ടകളായ നോഹ ആഷർ എന്നീ രണ്ടുമക്കളുമുണ്ട്.

മോഡലിങ്ങും സിനിമകളുമായി തിരക്കിലാണ് സണ്ണി ലിയോൺ. അതേസമയം ചാരിറ്റി പ്രവർത്തനങ്ങളിലും കൂടുതൽ സമയവും സമ്പത്തും ചിലവഴിക്കുന്നുമുണ്ട്. ലോസ് അഞ്ചലോസിൽ നടത്തിയ റോക് ആന്റ് റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് നൽകിയിരുന്നു. കൂടാതെ വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്.

പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലർ ചിത്രത്തിലൂടെ 2012-ൽ ബോളിവുഡിൽ അരങ്ങേറ്റം നടത്തി. പിന്നീട് 2013ൽ ജാക്പോട്ട്, 2014ൽ റാഗിണി എം. എം.സെ് 2, 2015ൽ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവർത്തന രംഗത്തും താരം സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ച മെയ്ക്കപ്പ് ചിത്രമാണ് ശ്രദധ നേടിയിരിയ്ക്കുന്നത്. നിങ്ങൾക്ക് മേക്കപ്പ് ചെയ്യേണ്ടിവരുമ്പോൾ , മുന്നിലുള്ളതെല്ലാം ഒരു കണ്ണാടിയായി മാറുന്നു. മേക്കപ്പിടാൻ കണ്ണാടി വേണ്ടെന്ന് കാണിച്ചുകൊണ്ടാണ് താര സുന്ദരി സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ക്യാമറയിലെ ഗ്ലാസിൽ നോക്കി മേക്കപ്പിടുന്ന താരത്തിനെ ചിത്രത്തിൽ കാണാം.

Advertisement