Home Entertainment

ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതി അഭിനയം നിർത്തി, പക്ഷേ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്, ചിത്ര വിടവാങ്ങുമ്പോൾ വൈറലായി പഴയ വെളിപ്പെടുത്തൽ

437

തെന്നിന്ത്യൻ സിനിമയിലെ തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്ന നടിയും മലയാളിയുമായിരുന്ന ചിത്ര ശനിയാഴ്ച രാവിലെ ആയിരുന്നു ഈ ലോകത്ത് നിന്നും വിടപറഞ്ഞ്. 56 വയസ്സായിരുന്ന താരം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ച് ആയിരുന്നു അന്തരിച്ചത്.

നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും ചിത്ര എത്തിയിരുന്നു. തമിഴ് ചിത്രമായ ‘രാജപർവൈ’ യിലൂടെ സിനിമയിലേക്ക് അരങ്ങേറിയ ചിത്ര മോഹൻലാലിന്റെ ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ച് തിളങ്ങുന്ന സമയത്താണ് ചിത്ര വിവാഹിതയാകുന്നതും സിനിമ മേഖലയിൽ നിന്നും പിൻവാങ്ങിയതും.

Advertisements

ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. ഇപ്പോളിതാ ചിത്രയുടെ ചില വെളിപ്പെടുത്തലാണ് വീണ്ടും വൈറലാവുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
മരത്തിൽ നിന്ന് വീണ് കിടപ്പിലായപ്പോൾ പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യപോയി, അച്ഛനെ കൈയ്യിലെടുത്ത് പൊന്നുപോലെ നോക്കി മകൾ, വിസ്മയക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും

നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളിൽ തുടർച്ചയായി ഒരേപോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുണ്ട്.

ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റെതായിരുന്നു.

വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭർത്താവിന്റേതെന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂർണ്ണമായും നിർത്തിയത്. എന്നാൽ എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല എന്നും പറഞ്ഞു നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം ഞാൻ മഴവില്ലും സൂത്രധാരനും എന്നീ രണ്ടു ചിത്രങ്ങൾ ചെയ്തത്

Also Read
അതീവ ഗ്ലാമറസായി അമ്പരപ്പിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ഗോപിക രമേശ്, വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിൽ ആയിരുന്നു ചിത്ര ജനിച്ചത് അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. മഹാലക്ഷ്മി എന്ന ഒരു മകളും ഉണ്ട് താരത്തിന്.

Advertisement