അതീവ ഗ്ലാമറസായി അമ്പരപ്പിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ഗോപിക രമേശ്, വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

171

സൂപ്പർതാര ചിത്രങ്ങളെ പോലും പിന്നിലാക്കി മലയാളത്തിൽ അത്ഭുത വിജയം നേടിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. നവാഗതനായ ഗിരിഷ് എഡി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ആരവങ്ങൾ ഒന്നുമില്ലാതെ എത്തി തകർപ്പൻ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ മലയാള സിനിമയെ തന്നെ ഞെട്ടിച്ചിരുന്നു.

സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ തന്നെ 50 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത് വിനീത് ശ്രീനിവാസനും, മാത്യു തോമസും, അനശ്വര രാജനും ആയിരുന്നു. കൗമാരപ്രണയവും സ്‌കൂൾ ജീവിതവുമൊക്കെ കാണിച്ച ചിത്രമായിരുന്നു ഇത്. വിനീത് ശ്രീനിവാസൻ തരികിട കഥാപാത്രത്തിന് ഏറെ കൈയ്യടി കിട്ടിയിരുന്നു.

Advertisements

Also Read
പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും

തണ്ണീർമത്തൻ ദിനങ്ങളിൽ മാത്യു തോമസ് അവതരിപ്പിച്ച ജയ്സൺ എന്ന കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിച്ചത് അനശ്വരയായിരുന്നു. കീർത്തി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. എന്നാൽ കീർത്തി ജയ്സണെ ഇഷ്ടമാണെന്ന് പറയുന്നതിന് മുമ്പ് മറ്റൊരു പെൺകുട്ടിയുമായി ജയ്സൺ പ്രണയത്തിലാവുകയും ചെയ്തിരുന്നു.

സ്റ്റെഫി എന്ന ആ കഥാപത്രം അവതരിപ്പിച്ചത് ഗോപിക രമേശ് ആയിരുന്നു. വികാരങ്ങൾ ഇല്ലാത്ത കാമുകി എന്നൊക്കെ ജയ്സൺ കളിയാക്കിയ കഥാപാത്രമാണ് സ്റ്റെഫിയുടേത്. ചെറിയ റോൾ ആണെങ്കിൽ കൂടിയും ഗോപിക ആ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുകയും പ്രേക്ഷകർ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗോപിക.

അനശ്വര രാജനെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഗോപികയ്ക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ചൂടൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഗോപിക. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സത്യൻ രാജൻ എടുത്ത ഗോപികയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Also Read
സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ: സൽമാൽ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത്

ഗ്ലാമറസ് വേഷത്തിൽ കിടിലം ലുക്കിലാണ് ഗോപികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. കുട്ടി താരങ്ങളായി തിളങ്ങിയ നന്ദന വർമ്മ, ദേവിക സഞ്ജയ് തുടങ്ങിയവർ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement