സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ: സൽമാൽ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത്

4608

നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് തെന്നിന്ത്യൻ ചിത്രങ്ങളിൽ വേഷമിട്ട് ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മുൻ ലോകസുന്ദരി ഐശ്വര്യ റായ്. അതോ പോലെ ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് മസിൽമാൻ സൽമാൻ ഖാൻ.

ഇരുവരും തമ്മിലുള്ള പ്രണയവും വേർപിരിയിലുമെല്ലാം ഒരുകാലത്ത് വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ഒരുമിച്ച് അഭിനയിച്ച താരങ്ങളിൽ നിന്നും പ്രണയിതാക്കളായി മാറിയ ഐശ്വര്യയും സൽമാനും തമ്മിലുള്ള വേർപിരിയൽ ബോളിവുഡിനെ ആകെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു.

Advertisements

1997 ൽ ആയിരുന്നു സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അപ്പോഴേക്കും ബോളിവുഡിലെ സൂപ്പർതാരമായി മാറിയിരുന്നു സൽമാൻ ഖാൻ. ഈ സമയം തന്റെ കാമുകി സോമി അലിയുമായുള്ള സൽമാന്റെ വിവാഹം ഉടനെ നടക്കുമെന്ന റിപ്പോർട്ടുകളും സജീവമായിരുന്നു.

Also Read
ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ട് സംവിധായകൻ റോജിൻ തോമസ് പോലും കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി വിജയ് ബാബു

1999 ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുക്കേ സനം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും അടുക്കുന്നത്. ചിത്രത്തിലെ നായികയായി ഐശ്വര്യ റായിയുടെ പേര് പറഞ്ഞത് സൽമാൻ ഖാൻ തന്നെ ആയിരുന്നുവെന്നാണ് അന്ന് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.

ഈ സിനിമ തകർപ്പൻ വിജയമായതിന് പിന്നാലെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. സൽമാൻ ഖാൻ ഐശ്വര്യ റായിയുമായി അടുത്തതോടെയാണ് സോമി അലി സൽമാനെ ഉപേക്ഷിക്കുന്നതും ഇന്ത്യ തന്നെ വിട്ട് യുഎസ്എയിൽ സ്ഥിരതാമസം ആക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും ഐശ്വര്യയും സൽമാനും അടുത്തു. സൽമാന്റെ സഹോദരിമാരായ അൽവിറയുമായും അർപ്പിതയുമായും ഐശ്വര്യയ്ക്ക് നല്ല ബന്ധമായിരുന്നു.

തന്റെ മാതാപിതാക്കളെ പോലും എതിർത്താണ് ഐശ്വര്യ റായ് സൽമാൻ ഖാനെ പ്രണയിച്ചതെന്നും വീടുവിട്ടിറങ്ങിയ ഐശ്വര്യ പുതിയ അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പതിയെ ഇരുവരും അകലാൻ തുടങ്ങി. 2001 നവംബറിൽ ഒരു രാത്രി ഐശ്വര്യയുടെ അപ്പാർട്ട്മെന്റിലെത്തിയ സൽമാൻ ദീർഘനേരം വാതിൽ തുറക്കുന്നതായി മുട്ടി വിളിക്കുന്നതായി കണ്ടുവെന്ന് അയൽവാസികൾ പറഞ്ഞിരുന്നു.

Also Read
കേരള സാരിയിൽ നാടൻ ലുക്കിൽ അതീവ സുന്ദരിയായി ഓണം സ്‌പെഷ്യൽ ചിത്രങ്ങളുമായി ലെന, ഏറ്റെടുത്ത് ആരാധകർ

പുലർച്ചെ മൂന്ന് മണിവരെ സൽമാൻ വാതിൽ തുറക്കുന്നതിനായി കാത്തു നിൽക്കുകയും വാതിലിൽ മുട്ടി ബഹളം വെക്കുകയും ചെയ്തിരുന്നു. വാതിൽ തുറന്നില്ലെങ്കിൽ മേൽക്കുര പൊളിച്ചിറങ്ങുമെന്ന് വരെ സൽമാൻ ഖാൻ ഭീ, ഷണി പ്പെടുത്തിയതായും അയൽവാസികൾ പറഞ്ഞിരുന്നു.

എന്തായാലും പിന്നീട് ഐശ്വര്യ വാതിൽ തുറന്നു. കോ പാ കുലനായിരുന്നു സൽമാൻ. അതുകൊണ്ട് തന്നെ ഇടപെടാനോ പോ ലീ സിനെ വിളിക്കാനോ അയൽവാസികൾ ധൈര്യപ്പെട്ടില്ല. വാതിലിൽ അടിച്ച് സൽമാന്റെ കൈമുറിഞ്ഞിരുന്നു. സൽമാൻ ഐശ്വര്യയോട് വിവാഹ അഭ്യർത്ഥന നടത്തിയെന്നും എന്നാൽ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിലെത്തി നിൽക്കുകയായിരുന്ന അതിന് സമ്മതിക്കാതെ നിൽക്കുകയാണമെന്നുമായിരുന്നു ഇതേ കുറിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ.

അതേ സമയം പിന്നീട് എന്താണ് നടന്നതെന്ന് സൽമാൻ ഖാൻ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ പലതും മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ഞാൻ ഐശ്വര്യയുമായി പ്രണയത്തിലാണ്. നിങ്ങളുടെ ബന്ധത്തിനായി പൊരുതാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ പരസ്പരം പ്രണയിക്കുന്നില്ല എന്നാണ്.

Also Read
ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇപ്പോൾ ആ ബിൽഡിങ്ങിലേക്ക് പ്രവേശിക്കാൻ പോലീസ് പോലും എന്നെ അനുവദിക്കുന്നില്ല എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. ഐശ്വര്യ റായിയുടെ പിതാവ് കൃഷ്ണരാജ് റായ് ആയിരുന്നു സൽമാന് എതിരെ പരാതി നൽകിയത്. എന്നാൽ ഐശ്വര്യയുടെ മാതാപിതാക്കൾ നല്ലവരാണെന്നും തന്റെ മുൻ ബന്ധങ്ങൾ മൂലമാണ് അവർക്ക് തന്നെ ഇഷ്ടമില്ലാത്തത് എന്നുമായിരുന്നു ഇതേക്കുറിച്ച് സൽമാൻ പറഞ്ഞത്.

തന്നെ ഐശ്വര്യയെ കാണുന്നതിൽ നിന്നും അവർ ഒരിക്കലും വിലക്കിയിട്ടില്ല. പക്ഷെ താൻ അവരോട് പെരുമാറുന്നത് മോശമായിട്ടാണെന്നും അത് ഐശ്വര്യയ്ക്ക് ഇഷ്ടമല്ലെന്നും സൽമാൻ പറഞ്ഞു. തനിക്കെതിരെ പരാതി നൽകാൻ ഐശ്വര്യയുടെ അച്ഛന്റെ പക്കൽ എല്ലാ ന്യായവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതിനിടെ ആയിരുന്നു സൽമാൻ ഖാൻ മുൻകാമുകി സോമി അലിയെ കാണാനായി യുഎസ്എയിലേക്ക് പോകുന്നത്. തന്റെ അച്ഛന്റെ ചികിത്സയ്ക്കായി സോമി സൽമാനോട് പണം ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ ഐശ്വര്യയെ അറിയിക്കാതെ സൽമാൻ ഖാൻ സോമിയുടെ അരികിലേക്ക് പോവുകയായിരുന്നു. ഈ സംഭവം ഐശ്വര്യ റായിയെ വല്ലാതെ ചൊടിപ്പിച്ചു. എങ്കിലും ഐശ്വര്യയെ തൽക്കാലത്തേക്ക് ആശ്വസിപ്പിക്കാൻ സൽമാന് സാധിച്ചു. ഇതിന് ശേഷം 2002 ലെ ഫിലിംഫെയർ അവാർഡിന് ഒടിഞ്ഞ കയ്യും കറുത്ത കണ്ണടയുമായി ഐശ്വര്യ എത്തിയതോടെ സൽമാൻ ഐശ്വര്യയെ മർദ്ദി ച്ചുവെന്നായി പ്രചരണങ്ങൾ.

ഐശ്വര്യ അഭിനയിച്ചിരുന്ന കുച്ച് നാ കഹോയുടെ ലൊക്കേഷനിലെത്തിയ സൽമാൻ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും നടിയുടെ കാർ ത, കർ ത്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നാലെ തന്നെ ഇതിനെതിരെ ഐശ്വര്യ രംഗത്ത് എത്തി. താൻ വീണതാണെന്ന് വിശ്വസിക്കാൻ എന്താണ് മടിയെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം.

തന്നെ കരുത്തയായ സ്ത്രീയെന്ന വിളിച്ച മാധ്യമങ്ങൾ തന്നെ ഇപ്പോൾ ദുർബലയാക്കുകയാണ്. അർനോൾഡ് ഷ്വാസ്നെഗറിന് പോലും ആക്സിഡന്റിൽ പരുക്കേൽക്കും പിന്നെ എന്തുകൊണ്ട് എനിക്ക് പറ്റില്ലെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശാരീരികമായി അതിക്രമിച്ചിരുന്നുവെങ്കിൽ താൻ പ്രതികരിക്കുമായിരുന്നുവെന്നും എല്ലാം അടിസ്ഥാന രഹിതമായ വാർത്തകളാണെന്നും ഐശ്വര്യ പറഞ്ഞു.

Also Read
ഒരു ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, കാരണം; മനസ്സുതുറന്ന് അനശ്വര രാജന്‍

എന്നാൽ അധികം വൈകാതെ തന്നെ താനും സൽമാനും പിരിഞ്ഞതായി ഐശ്വര്യ അറിയിക്കുകയായിരുന്നു.സൽമാനും ഞാനും കഴിഞ്ഞ മാർച്ചിൽ പിരിഞ്ഞു. പക്ഷെ അത് അംഗീകരിക്കാൻ അവന് പറ്റിയിട്ടില്ല. പിരിഞ്ഞതിന് ശേഷവും അവൻ വിളിച്ചു കൊണ്ടിരിക്കുകയാണ്. വിവരക്കേടുകൾ പറയുന്നു. എനിക്ക് സഹനടന്മാരുമായി ബന്ധമാണെന്ന് സംശയിക്കുകയാണ്.

അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സൽമാൻ എന്നെ ശാരീരികമായി ഉപദ്രവി ച്ചിരുന്നു. ഭാഗ്യത്തിന് പാടുകളൊന്നുമുണ്ടായില്ല. അതുകൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ ജോലിയ്ക്ക് പോകുമായിരുന്നു. സൽമാൻ എന്നെ പിന്തുടരുകയായിരുന്നു. അവന്റെ ഫോൺ എടുക്കാതെ വരുമ്പോൾ സ്വയം ഉപദ്രവിക്കും എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

അവന്റെ മദ്യപാന ശീലം സഹിച്ച് ഞാൻ കൂടെ നിന്നു. പക്ഷെ എനിക്ക് തിരികെ കിട്ടിയതാകട്ടെ ശാ,രീരി, കവും മാനസികവുമായ അതി, ക്രമ ങ്ങളും വഞ്ച നയുമാണ്. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ ഞാൻ അവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്ന് ഐശ്വര്യ വ്യക്തമാക്കി. എന്നാൽ ഐശ്വര്യയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം സൽമാൻ ഖാൻ തള്ളി.

താൻ ആരേയും ദാഹോ, പ്രദവം ചെയ്യാറില്ല. തന്നെ ത ല്ലാൻ ആർക്കും പറ്റും. അതുകൊണ്ടാണ് ആളുകൾ തന്നെ പേടിക്കാത്തത്. തനിക്ക് ദേഷ്യം വരുമ്പോൾ സ്വയം വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. തല ചുമരിൽ ഇടി, ക്കുകയൊക്കെ ചെയ്യും. തനിക്കാരേയും വേദനിപ്പിക്കാനാകില്ലെന്നും സൽമാൻ പറഞ്ഞു. താൻ ആകെ തല്ലിയിട്ടുള്ളത് സുഭാഷ് ഗായിയെയാണ്. പിറ്റേന്ന് തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിച്ചതായും സൽമാൻ പറഞ്ഞു.

പിന്നീട് ഷാരൂഖ് ഖാൻ നായകനും നിർമ്മാതാവുമായ ചൽതേ ചൽതേയുടെ സെറ്റിലെത്തി സൽമാൻ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതോടെ ചിത്രത്തിൽ നിന്നും ഐശ്വര്യയെ മാറ്റുകയായിരുന്നു. പിന്നീട് ഈ വേഷം ചെയ്തത് റാണി മുഖർജിയായിരുന്നു. സൽമാനെ നായകനാക്കി സഞ്ജയ് ലീലാ ബൻസാലി ഒരുക്കാനിരുന്ന ബാജിറാവു മാസ്താനിയിൽ അഭിനയിക്കാനുള്ള ഓഫർ ഐശ്വര്യ നിരസിക്കുകയും ചെയ്തു.

പിന്നീട് താൻ ഇനി മേലാൽ സൽമാൻ ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെ അറിയിക്കുക ആയിരുന്നു. തന്റേയും കുടുംബത്തിന്റേയും ആത്മാഭിമാനവും നല്ല ജീവിതവുമാണ് തനിക്ക് പ്രധാനപ്പെട്ടത്. ഇനി സൽമാൻ ഖാനൊപ്പം അഭിനയിക്കില്ല. സൽമാൻ ഖാന്റെ അധ്യായം തന്റെ ജീവിതത്തിലെ ദുസ്വപ്നമായിരുന്നു. അത് കഴിഞ്ഞതിൽ ആശ്വാസം എന്നായിരുന്നു പ്രസ്താവനയിൽ ഐശ്വര്യ പറഞ്ഞത്. അതിന് ശേഷം നാളിതുവരെ ഐശ്വര്യ റായ് സൽമാൻ ഖാനൊപ്പം അഭിനയിച്ചിട്ടില്ല.

Advertisement