ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ സ്വപ്‌ന സുന്ദരിയായിരുന്നു ഖുശ്ബു. താരം ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകയുമാണ്. ഖുശ്ബു കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ആരാധകരൊക്കെ അമ്പരന്നു. അത്രമേൽ മാറ്റമായിരുന്നു താരത്തിനുണ്ടായിരുന്നത്. കൂടുതൽ സ്ലിമ്മായി അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടതോടെ ഈ ചിത്രങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സെൻസേഷനായി മാറിയിട്ടുമുണ്ട്.
ALSO READ

തകർപ്പൻ മേക്കോവറിലുള്ള തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കൈയ്യടിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആരാധകർക്കൊപ്പം നിരവധി സിനിമാ രംഗത്തെ പ്രമുഖരും താരത്തിന്റെ മാറ്റത്തെ കൈയ്യടിത്ത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ‘When hard work yields results, it Lgives you a super kick…’ എന്ന കുറിപ്പോടെയാണ് ഖുശ്ബു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
ALSO READ
ചിത്രങ്ങൾ വൈറലായതോടെ നടിമാരായ തൃഷ, രംഭ, മീന, മാധു, റിമ കല്ലിങ്കൽ, ദിവ്യ സത്യരാജ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് കമന്റുകളുമായി എത്തിയത്. തോടിസി ബേവഫായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം ചെയ്ത നടി ഇപ്പോൾ തെന്നിന്ത്യൻ സിനിമാ സീരിയൽ ലോകത്തെ നിറസാന്നിധ്യമാണ്.










