തന്റെ കുടുംബത്തിലെ പുതിയ വിശേഷം അറിയിച്ച് മുക്ത: കേൾക്കാൻ കാത്തിരുന്ന സന്തോഷ വർത്തയെന്ന് ആരാധകർ, ആശംസാ പ്രവാഹം

112

ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മുക്ത. പിന്നീട് സിനിമയിലും സീരിയലുകളിലൂമായി തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായി മാറി മുക്ത.

മുക്ത എൽസ ജോർജ്ജ് എന്നാണ് നടിയുടെ പൂർണ പേര്. അച്ഛനുറങ്ങാത്ത വീടിന് മലയാള സിനിമയിലെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത മുക്ത തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയിരുന്നു. അതേ സമയം അച്ഛൻ ഉറങ്ങാത്ത വീട്ടിൽ അവസരം ലഭിക്കാൻ വേണ്ടി തന്റെ പ്രായം കൂട്ടി പറഞ്ഞ കഥയൊക്കെ മുക്ത എപ്പോഴും പറയാറുണ്ട്.

Advertisements

തന്റെ യഥാർഥ പ്രായം പറഞ്ഞാൽ ലാൽ ജോസ് സാർ ആ വേഷം തന്നില്ലങ്കിലോ എന്ന പേടികൊണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു. യുവതാരം വിശാൽ നായകനായ താമരഭരണി എന്ന ചിത്രത്തിൽ കൂടിയാണ് മുക്ത തമിഴ് സിനിമയിൽ ശ്രദ്ധേയയായത്.

Also Read
ഓണത്തിന് എന്റെ കുഞ്ഞിനൊരു ഉരുള കൊടുക്കാൻ അവരെന്നെ വിട്ടില്ല, തൊട്ടടുത്ത ഓണം ഉണ്ണാൻ അവൾ, എന്റെ ലക്ഷ്മി ഉണ്ടായില്ല: നെഞ്ചുപൊട്ടി സുരേഷ് ഗോപി

മലയാളത്തിൽ ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം, മാന്ത്രികൻ എന്നി ചിത്രങ്ങളിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം ഒരു മോഡൽ, നർത്തകി, മേക്കപ്പ് ആർട്ടിസ്റ്റ്, സ്‌റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മുക്ത ഇപ്പോൾ.

വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും വിട്ടുനിന്നത്. നടി വിവാഹം ചെയ്തിരിക്കുന്നത് മലയാളകളുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആയിരുന്നു. ഇവരുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നുമൊരു മാതൃകയാണ്. മുക്ത വളരെ മിടുക്കിയായ ഒരു വീട്ടമ്മയാണ് എന്നും നടി തെളിയിച്ചിരുന്നു.

ഇവർക്ക് കൊച്ച് സുന്ദരിയായ ഒരു മകളുമുണ്ട് കണ്മണി എന്ന് വിളിക്കുന്ന കിയാരാ. അമ്മയെപ്പോലെ ഒരുപാട് ആരാധകരുള്ള താരമാണ് കണ്മണിയും. മകളുടെ ഡാൻസ് വിഡിയോകളും ഡബ്സ്മാഷ് വിഡിയോകളും മുക്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. റിമി ടോമിയുടേയും മുക്തയുടേയും യൂട്യൂബ് ചാനലിലൂടെയായാണ് കിയാരയുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഈ വിഡിയോകൾ കണ്ട ആരാധകർ അമ്മയെപ്പോലെ തന്നെയാണ് മകളെന്നും കലാരംഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നും നേരത്തെ പ്രവചിച്ചിരുന്നു. അടുത്തിടെ വനിതയുടെ കവർ പേജിലും അമ്മയും മകളും തിളങ്ങിയിരുന്നു. ഇപ്പോൾ ഇതാ അത് സഫലമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

Also Read
ഓണത്തിന് എന്റെ കുഞ്ഞിനൊരു ഉരുള കൊടുക്കാൻ അവരെന്നെ വിട്ടില്ല, തൊട്ടടുത്ത ഓണം ഉണ്ണാൻ അവൾ, എന്റെ ലക്ഷ്മി ഉണ്ടായില്ല: നെഞ്ചുപൊട്ടി സുരേഷ് ഗോപി

അമ്മയ്ക്ക് പിന്നാലെമകളും അഭിനയ രംഗത്തേക്ക് അരങ്ങേറുക ആണെന്നുള്ള വിവരങ്ങളാണ് വൈറലാകുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കൺമണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകൻമാർ.

പാട്ടിലും ഡാൻസിലും അഭിനയത്തിലും മിടുക്കിയായ കുട്ടി താരം ബിഗ് സ്‌ക്രീനിലും തിളങ്ങും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നാണ് ആരാധാകർ പറയുന്നത്. ഏതായാലും ഇവർക്ക് ഇപ്പോൾ ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Also Read
ആദ്യം പാർവ്വതി എന്നെ മൈൻഡ് ചെയ്തിരുന്നില്ല, കമൽ ആയിരുന്നു ഞങ്ങളുടെ ഹംസം, പാർവതിയുടെ അമ്മ ആയിരുന്നു പാര: പ്രണയം പറഞ്ഞ് ജയറാം

Advertisement