പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, സുന്ദരികുട്ടിയായി മീനാക്ഷി, കുടുംബ സമേതമുള്ള ചിത്രത്തിന് പിന്നാലെ മക്കൾക്ക് ഒപ്പം ദീലീപ്, വൈറലായി ചിത്രം

78

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെയും കാവ്യ മാധവന്റേയും. നിരവധി സിനിമയിൽ ജോഡികളായിരുന്ന ഇവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇത്തവണത്തെ ഓണക്കാലത്ത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ ദിലീപും കുടുംബവും.

ദിലീപും മക്കാളയ മീനാക്ഷിയും മഹാലക്ഷ്മിയും ഭാര്യ കാവ്യാമാധവനും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. കഴിഞ്ഞദിവസം കുടുംബ സമേതമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. തന്റെ രണ്ട് മക്കൾക്ക് ഒപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്.

Advertisements

Also Read
ആദ്യം പാർവ്വതി എന്നെ മൈൻഡ് ചെയ്തിരുന്നില്ല, കമൽ ആയിരുന്നു ഞങ്ങളുടെ ഹംസം, പാർവതിയുടെ അമ്മ ആയിരുന്നു പാര: പ്രണയം പറഞ്ഞ് ജയറാം

ചുവന്ന വസ്ത്രം അണിഞ്ഞാണ് ചിത്രത്തിൽ ദിലീപും മഹാലക്ഷ്മിയും എത്തിയിരിക്കുന്നത്. അതേസമയം പരമ്പരാഗത ശൈലിയിലുള്ള കേരള സാരിയണിഞ്ഞാണ് മീനാക്ഷിയെത്തിയത്. ദിലീപ് കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. അടുത്തിടെ ഒരു ലൈവ് വീഡിയോയിൽ ദിലീപിനും കാവ്യയ്ക്കും ഒപ്പം മകളും എത്തിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ദിലീപ് പങ്കുവെച്ച കുടുംബ ചിത്രവും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു. കാവ്യയും മക്കളും ദിലീപുമുള്ളതായിരുന്നു ചിത്രം. ചിത്രത്തിൽ മഹാലക്ഷ്മിയെ മീനാക്ഷിയായിരുന്നു എടുത്തിരുന്നത്. എല്ലാവരും കറുപ്പ് നിറത്തിലുള്ള വേഷമായിരുന്നു ധരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ കുടുംബ ചിത്രമോ മറ്റോ ദിലീപ് പങ്കുവെയ്ക്കുന്ന പതിവ് ഉണ്ടായിരുന്നില്ല.

Also Read
ഭീരുക്കൾ ഒരുപാട് അഭിനയിക്കും,നിശബ്ദരായി ഇരിക്കുന്നവർ ചെയ്ത് കാണിക്കും, ഞാൻ നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം ഭയപ്പെട്ടു എന്നല്ല: തുറന്നടിച്ച് ബാല

അതിനാൽ തന്നെ ചിത്രം വലിയരീതിയിൽ പ്രചരിച്ചു. അതേ സമയം മൂത്തമകൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ചിത്രത്തിൽ മഹാലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ചിത്രം വൈറലായതോടെ ദിലീപും കാവ്യയുമെവിടെ എന്ന് പലരും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബസമേതമുള്ള ചിത്രം ദിലീപ് പങ്കുവെച്ചത്.

ദിലീപിന്റെ ആദ്യ ഭാര്യ നടി മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി. സോഷ്യൽ മീഡിയകളിൽ സജീവമായ താരപുത്രി മികച്ച ഒരു നർത്തകി കൂടിയാണ്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിൽ മീനാക്ഷി നൃത്തം ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു. എന്നാൽ താൻ അഭിനയ ലോകത്തേക്ക് ഇല്ലെന്ന് മീനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. എംബിബിഎസ്സിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.

Also Read
കുറച്ചുപേർ ചേർന്ന് സിനിമയിൽ നിന്ന് എന്നെ മാറ്റി നിർത്തിയത് കൊണ്ട് എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല, തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്നും ഭാവന

Advertisement