കുറച്ചുപേർ ചേർന്ന് സിനിമയിൽ നിന്ന് എന്നെ മാറ്റി നിർത്തിയത് കൊണ്ട് എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല, തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ല: ഭാവന

1317

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നടി ഭാവന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് ആരാധകരും ഏറെയാണ്.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും അഭിനയിച്ചിട്ടുള്ള ഭാവന വിവഹ ശേഷം സെലക്ടീവ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. നിലവിൽ മലയാള സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഭാവന സജീവമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഭാവന തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

മലയാളത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ഭാവനയുടെ വളർച്ച. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭാവന തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. അന്യഭാഷാ ചിത്രങ്ങളിൽ സജീവമായിരുന്ന ഭാവനയുടെ മലയാള സിനിമകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Also read
എനിക്ക് എല്ലാരോടും പ്രണയമാണ്, ആരെയെങ്കിലും കിട്ടിയാൽ ഒക്കെ ഇല്ലെങ്കിലും കുഴപ്പമില്ല: വിവാഹത്തെ കുറിച്ച് ഋതു മന്ത്ര

നിലവിൽ ഭർത്താവിനൊപ്പം ബംഗ്ലൂരിലാണ് ഭാവനയുടെ താമസം. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു കന്നഡി നിർമ്മാതാവായ നവീന്റെയും ഭാവനയുടെയും വിവാഹം. 2012ൽ റിലീസ് ചെയ്ത റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് നവീനും ഭാവനയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

നവീനായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ്. വിവാഹ ശേഷം സിനിമയിൽ നിന്നും ഡെറിയ ഒരു ഇടവേള എടുത്തിരുന്ന ഭാവന 96 എന്ന കന്നഡ ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുൻപിൽ മടങ്ങിയെത്തിയത്. വിജയ് സേതുപതി തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 96 എന്ന തമിഴ് സിനിമയുടെ കന്നഡ റീമേക്കായിരുന്നു ഈ ചിതം.

ഭാവന നായികയായ ഇൻസ്‌പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസ് ചെയ്തിരുന്നു. കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേ സമയം ഭാവന മുൻപ് നൽകിയ ഒരു അഭിമുഖത്തിന്റെ ഒരു വീഡിയോ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ടെന്നും തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടെന്നുമാണ് അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നത്.

ജീവിതത്തിൽ തകരണം എന്ന് ഞാൻ കരുതുന്ന സമയത്താണ് ഞാൻ തകരുക. മറ്റുള്ളവർ ഞാൻ തകരണം എന്ന് വിചാരിക്കുമ്പോൾ ഞാൻ തകരണമെന്നില്ലെന്നാണ് ഭാവന പറയുന്നത്. തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ല
എന്ന് പറഞ്ഞാണ് ഭാവന സംസാരിക്കാൻ ആരംഭിച്ചത്.

Also read
അതോടെ എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

അനിഷ്ടമുള്ളവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിൽ ഉണ്ടന്നും തനിക്ക് മാത്രമല്ല മറ്റ് പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഭാവന പറഞ്ഞിരുന്നു. സിനിമ ഇല്ലാതായത് കൊണ്ടോ കുറച്ച് പേർ ചേർന്ന് എന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് കൊണ്ടോ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല.

ഒരുപക്ഷെ എന്റെ കരിയർ ഇല്ലാതാകുമായിരിക്കും. എന്റെ തൊഴിൽഎന്റെ വലിയ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. അല്ലാതെ, തൊഴിലിന്റെ ഭാഗമല്ല എന്റെ ജീവിതം. അപ്പുറത്ത് എനിക്കെന്റെ ജീവിതം ഉണ്ട്. അതുക്കൊണ്ട് ഞാൻ ഒരിക്കലും തകരില്ല.ആരൊക്കെ പിന്തുണയ്ക്കുന്നു എന്ന് ഞാൻ നോക്കാറില്ല. എന്നാൽ കേരളത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞിരുന്നു.

Also read
മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

Advertisement