ഭീരുക്കൾ ഒരുപാട് അഭിനയിക്കും,നിശബ്ദരായി ഇരിക്കുന്നവർ ചെയ്ത് കാണിക്കും, ഞാൻ നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം ഭയപ്പെട്ടു എന്നല്ല: തുറന്നടിച്ച് ബാല

40

നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. തമിഴ്‌നാട് സ്‌ദേശി ആണെങ്കിലും മലയാള സിനിമയിൽ ആയിരുന്നുബാല കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

മലയാളത്തിൽ ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞ് നിൽക്കുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമാണ് ബാല. അടുത്തിടെ ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം കഴിച്ചത്. ബാല ആദ്യം വിവാഹം കഴിച്ചിരുന്നുത് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷിനെ ആയിരുന്നു.

Advertisements

ഒരു മകൾ ജനിച്ചതിന് ശേഷം ഇരുവരും വേർപിരിയുക ആയിരുന്നു. 2010ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

Also Read
കുറച്ചുപേർ ചേർന്ന് സിനിമയിൽ നിന്ന് എന്നെ മാറ്റി നിർത്തിയത് കൊണ്ട് എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല, തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്നും ഭാവന

അതേ സമയം ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറൽ ആകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്ന് ബാല.

താൻ നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈൽ സഹായമായി നൽകുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യ എലിസബത്തും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബാലയുടെ വാക്കുകൾ ഇങ്ങനെ:

Also Read
എനിക്ക് എല്ലാരോടും പ്രണയമാണ്, ആരെയെങ്കിലും കിട്ടിയാൽ ഒക്കെ ഇല്ലെങ്കിലും കുഴപ്പമില്ല: വിവാഹത്തെ കുറിച്ച് ഋതു മന്ത്ര

ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവർ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ടെന്നും താരം പറയുന്നു.

നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമർശനങ്ങളിൽ അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

Also Read
മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സിനിമകൾ താൻ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്

വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുക ആയിരുന്നു. എലിസബത്തിനും കുടുംബത്തിനും ഒപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണസദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു.

Advertisement