ആദ്യം പാർവ്വതി എന്നെ മൈൻഡ് ചെയ്തിരുന്നില്ല, പാർവതിയുടെ അമ്മ ആയിരുന്നു പാര: പ്രണയം പറഞ്ഞ് ജയറാം

367

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി. സിനിമയിൽ മിന്നിത്തിളങ്ങി നൽക്കുമ്പോഴായിരുന്നു നടൻ ജയറാമിനെ പാർവ്വതി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോൾ
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പാർവ്വതി. ജയറാമിന്റെയും പാർവ്വതിയുടേയും മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. ബാലതാമായി സിനിമയിലേക്കെത്തിയ കാളിദാസ് ഇപ്പോൾ നായകനായും അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

Advertisements

മാളവിക ആകട്ടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേ സമയം വിവാഹത്തിന് ശേഷം കുടുംബിനി ആകാനുള്ള തീരുമാനം പാർവ്വതിയുടേത് ആയിരുന്നു എന്ന് പറയുകയാണ് ജയറാം ഇപ്പോൾ. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയാണ് ജയറാം മനസ് തുറന്നത്.

Also Read
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

ഞങ്ങൾ പ്രണയിച്ച് വിവാഹം ചെയ്തവരാണ്. പാർവതിയുടെ അമ്മയ്ക്ക് ഈ പ്രണയം താത്പര്യം ഉണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റുകളിൽ എല്ലാം പാർവതിയുടെ അമ്മയും എത്താറുണ്ട്.

ശുഭയാത്രയുടെ സമയത്ത് ഷൂട്ടാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം കാറിൽ കയറ്റിയിരുന്നു. അമ്മ അതിന് പിന്നാലെ മറ്റൊരു കാറിൽ വന്നിരുന്നു. ഭയങ്കര പ്രൊട്ടക്ടീവായിരുന്നു പാർവ്വതിയുടെ അമ്മയെന്ന് ജയറാം പറഞ്ഞു.

സംവിധായകൻ കമലായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം. ഇനി ഇവർ ഒരുമിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഞങ്ങൾക്ക് സംസാരിക്കാൻ അവസരം ഒരുക്കിയത്. പാർവതിയുടെ അമ്മയുടെ കൈയ്യിൽ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ട് കമലിന്.

Also Read
കുറച്ചുപേർ ചേർന്ന് സിനിമയിൽ നിന്ന് എന്നെ മാറ്റി നിർത്തിയത് കൊണ്ട് എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല, തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്നും ഭാവന

5 വർഷത്തെ പ്രണയത്തിന് ഒടുവിലായാണ് ഞങ്ങൽ വിവാഹിതരായത്. അതിനിടയിൽ ആറേഴ് സിനിമകൾ ഒന്നിച്ച് ചെയ്തിരുന്നു. തുടക്കത്തിൽ പാർവതി അത്ര മൈൻഡ് ചെയ്തിരുന്നില്ല. അന്ന് വളരെ പോപ്പുലറായിരുന്നു പാർവ്വതി.

എനിക്ക് ലൈംലൈറ്റ് വേണ്ട, കുട്ടികളെ നോക്കി കുടുംബിനിയായി കഴിഞ്ഞാൽ മതിയെന്ന് സ്വയം തീരുമാനമെടുക്കുകയായിരുന്നു പാർവതി. ഇതൊക്കെ വേണ്ടെന്ന് വെച്ച് അങ്ങനെയൊരു തീരുമാനമെടുത്തത് വലിയൊരു കാര്യമാണ്.

Also Read
എനിക്ക് എല്ലാരോടും പ്രണയമാണ്, ആരെയെങ്കിലും കിട്ടിയാൽ ഒക്കെ ഇല്ലെങ്കിലും കുഴപ്പമില്ല: വിവാഹത്തെ കുറിച്ച് ഋതു മന്ത്ര

തന്റെ പിൻബലത്തോടെയായിരുന്നില്ല ഇത്തരത്തിലൊരു തീരുമാനം പാർവതി എടുത്തത്. വീട്ടിൽ ഞങ്ങൾ നാല് പേരും ഡയറ്റാണ്. കഴിപ്പ് വളരെ കുറവാണ്. നന്നായി ഡയറ്റ് ചെയ്യും, അത് പോലെ തന്നെ വർക്കൗട്ട് ചെയ്യും. കള്ളത്തരത്തിലൂടെ തടി കുറയ്ക്കുകയെന്നത് സാധ്യമല്ല. ഹെവിയായിട്ട് വർക്കൗട്ട് ചെയ്യണം ന്നെും ജയറാം വ്യക്തമാക്കുന്നു.

Advertisement