Home Entertainment Celebrities

മക്കളെ സാക്ഷിയാക്കി പതിനൊന്നാം വിവാഹ വാർഷികത്തിൽ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു

160

തെന്നിന്ത്യയിലെ പ്രശസ്തനായ നടനാണ് പ്രകാശ് രാജ്. മലയാളം സിനിമകളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് നടന് കേരളത്തിലും ധാരാളം ആരാധകരുണ്ട്. വിവാഹം കഴിച്ച് നടൻ പ്രകാശ് രാജിന് കൊതി തീർന്നിട്ടില്ല എന്നാണ് ഇപ്പോൾ സോഷ്യൽമീഡിയ പറയുന്നത്.

വിവാഹത്തിന്റെ പതിനൊന്നാം വാർഷിക ദിനത്തിൽ നടൻ വീണ്ടും വിവാഹം കഴിച്ചു. വധു ഭാര്യ പോണി വർമ്മ തന്നെ. വിവാഹവാർഷികം ആഘോഷിക്കാൻ പ്രകാശ് രാജ് കണ്ടെത്തിയ വെറൈറ്റി ട്വിസ്റ്റായിരുന്നു മക്കളുടെ മുന്നിൽ വച്ച് വീണ്ടും വിവാഹം കഴിക്കുക എന്നത്.

Advertisements

ALSO READ

എന്റെ കുരുത്തക്കേടുകൾക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കും എല്ലാം കിട്ടാറുണ്ട് ; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ ബോചെ

പ്രകാശ് രാജ് തന്റെ പതിനൊന്നാം വിവാഹ വാർഷികം ഓഗസ്റ്റ് 24 ന് ഭാര്യ പോണി വർമയോടൊപ്പം ആഘോഷിച്ചു. അവരുടെ മകൻ വേദാന്താണ് തന്റെ മാതാപിതാക്കൾ തന്റെ മുന്നിൽ വിവാഹിതരാകുന്നതു കാണണമെന്ന ആഗ്രഹം ഉന്നയിച്ചത് . ഒട്ടും വൈകിയില്ല, പതിനൊന്നാം വാർഷികദിനത്തിൽ, പ്രകാശ് രാജും പോണി വർമയും വീണ്ടും വിവാഹിതരായി.

വേദാന്തിനൊപ്പം പ്രകാശ് രാജിന്റെ പെൺമക്കളായ മേഘ്‌നയും പൂജയും ചടങ്ങിൽ പങ്കെടുത്തു. ലളിത കുമാരിയുമായുള്ള ആദ്യ വിവാഹത്തിൽ ഉളളതാണ് അദ്ദേഹത്തിന്റെ പെൺമക്കൾ. പ്രകാശും ലളിതയും 2009 ൽ വിവാഹമോചനം നേടി. പോണി വർമ്മയെ അതിനു ശേഷമാണ് വിവാഹം ചെയ്തത്. ആ ബന്ധത്തിലുള്ളതാണ് മകൻ വേദാന്ത് .

ഭാര്യ പോണി വർമയെ വീണ്ടും വിവാഹം കഴിച്ചതായി പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. മകൻ വേദാന്തിന്റെ ആഗ്രഹപ്രകാരമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ടു തന്നെ അതു നിറവേറ്റുകയായിരുന്നു. കുട്ടികൾക്ക് മുന്നിൽ മോതിരവും കൈമാറി.

ALSO READ

ഹോം സിനിമയിലെ ഡിലീറ്റഡ് സീനുമായി ഫ്രൈഡേ ഫിലിം ഹൗസ് വീണ്ടും; ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ലെന്ന് ആരാധകർ

ഓഗസ്റ്റ് 24 ന് പ്രകാശ് രാജ് തന്റെ വിവാഹ ചടങ്ങിന്റെ ഫോട്ടോയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പോണിയുമൊത്തുള്ള ഒരു ത്രോബാക്ക് ഫോട്ടോ . അത് ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം എഴുതി, ‘എന്റെ പ്രിയ ഭാര്യയ്ക്ക് നന്ദി .. ഒരു മികച്ച സുഹൃത്തായതിന് ..

നവരസയിലെ ഒൻപത് ചിത്രങ്ങളിൽ ഒന്നായ എതിരിയിലും പ്രകാശ് രാജ് അഭിനയിച്ചു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് ഇപ്പോൾ അഭിനയിക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഇതിന്റെ ചിത്രീകരണം നടക്കുന്നത്.

Advertisement