Home Entertainment Celebrities

നാദിർഷ എനിക്ക് എന്റെ അമ്മ പ്രസവിക്കാത്ത സഹോദരൻ, വൈറലായി ദിലീപിന്റെ വാക്കുകൾ

120

ദിലീപും നാദിർഷയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. മിമിക്രി കലാവേദിയിൽ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. ഇരുവരുടെയും കുടുംബവും ആ സൗഹൃദത്തെ നല്ല രീതിയിൽ കൊണ്ടു പോകുന്നു. ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി നാദിർഷയുടെ മകളാണ്.

ALSO READ
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

Advertisements

തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ദിലീപ് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘നാദിർഷ എനിക്ക് എന്റെ അമ്മ പ്രസവിക്കാത്ത സഹോദരൻ ആണെന്ന് പറയുന്നത് പോലെയൊക്കെയാണ്. അവന്റെ വീട്ടിലും ഉമ്മച്ചിയുടെ സ്വന്തം മകനാണ് ഞാൻ’ എന്ന് ദിലീപ് പറയുന്ന വീഡിയോ ദിലീപിന്റെ ഫാൻസ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

ഇത്രയും അടുത്ത സുഹൃത്തുക്കളായിട്ടും നാദിർഷ ആദ്യം സംവിധാനം ചെയ്ത ചിത്രത്തിൽ എന്തുകൊണ്ട് ദിലീപ് നായകനായില്ല എന്ന ചോദ്യം ശക്തമായിരുന്നു. ദിലീപിന് പറ്റിയ ഒരു തിരക്കഥ വന്നാൽ ഉടൻ അത് സംഭവിയ്ക്കും എന്നാണ് നാദിർഷ പറഞ്ഞിരുന്നത്. ഒടുവിൽ അത് സംഭവിച്ചു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ALSO READ
ലുലു മാളിൽ പാപ്പൻ ലുക്കിൽ സുരേഷ് ഗോപി, മാസ് ഡയലോഗ് അടിച്ച് ആരാധകരെ പുളകം കൊള്ളിച്ച് താരം, പാപ്പൻ പൊളിച്ചടുക്കുമെന്ന് ആരാധകരും

കേശു ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. ഉർവശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ദീലീപിന്റെ ഇതിലെ പല ഗെറ്റപ്പുകളും സോഷ്യൽമീഡിയയിൽ വൈറലാണ്.

 

Advertisement